Tuesday, April 16, 2024
HomeUncategorizedബി.ജെ.പി വിഡിയോ നിര്‍മാണ കമ്ബനി; പരിഹാസവുമായി കെജ്രിവാള്‍

ബി.ജെ.പി വിഡിയോ നിര്‍മാണ കമ്ബനി; പരിഹാസവുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ നിന്നുള്ള പുതിയ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പിയെ പരിഹസിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

ബി.ജെ.പി വിഡിയോ നിര്‍മാണ കമ്ബനിയായി മാറിയെന്ന് കെജ്രിവാള്‍ ആരോപിച്ചു. സൂറത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സര്‍ക്കാരിനെ നന്നായി നയിക്കാനും കുട്ടികളുടെ ശോഭനമായ ഭാവി ഉറപ്പാക്കാനും ഒരു വിഡിയോ മേക്കിങ് കമ്ബനി വേണോ അതോ പാര്‍ട്ടി വേണോ എന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കും.’ -കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ വിഡിയോ ഷോപ്പുകള്‍ തുറക്കുമെന്ന് ബി.ജെ.പി ഉറപ്പുനല്‍കിയതായും അദ്ദേഹം പരിഹസിച്ചു.

അറസ്റ്റിലായ എ.എ.പി മന്ത്രി സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ ലഭിക്കുന്ന വി.വി.ഐ.പി പരിഗണനയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ഞായറാഴ്ച രാവിലെ പുറത്തുവന്നിരുന്നു. സത്യേന്ദര്‍ ജെയിന്‍റെ സെല്ല് രണ്ടുപേര്‍ ചേര്‍ന്ന് വൃത്തിയാക്കുന്ന വിഡിയോയാണ് പുറത്ത് വന്നത്. സത്യേന്ദര്‍ ജെയിന്‍ ജയിലില്‍ അതിഥികളുമായി സംസാരിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തുവിട്ടിരുന്നു.

നേരത്തെ, ജയിലില്‍ സത്യേന്ദര്‍ ജെയിനിന് മസാജ് ചെയ്ത് നല്‍കുന്ന ദൃശ്യങ്ങളും വിഭവ സമൃദമായ ഭക്ഷണം കഴിക്കുന്ന വിഡിയോയും സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ച ബി.ജെ.പി, മന്ത്രിക്ക് വി.വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നതെന്നും ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ രണ്ടുദിവസത്തെ പര്യടനത്തിനായാണ് കെജ്രിവാള്‍ ഗുജറാത്തിലെത്തിയത്. വിവിധ ഇടങ്ങളിലായി നടക്കുന്ന പൊതുയോഗങ്ങളിലും കതര്‍ഗാമില്‍ നടക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular