Friday, April 26, 2024
HomeGulfജനസാഗരമായി ഗള്‍ഫ് ബാങ്ക് മാരത്തണ്‍

ജനസാഗരമായി ഗള്‍ഫ് ബാങ്ക് മാരത്തണ്‍

കുവൈത്ത് സിറ്റി: ലിംഗ-പ്രായഭേദമന്യേ ആയിരങ്ങള്‍ പങ്കെടുത്ത ഗള്‍ഫ് ബാങ്ക് മാരത്തണ്‍ ജനസാഗരമായി. നിറഞ്ഞ പങ്കാളിത്തവും ആവേശവും കൊണ്ട് ശ്രദ്ധേയമായ മാരത്തണില്‍ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റും സമീപ റോഡുകളും ഓട്ടക്കാരെ കൊണ്ട് നിറഞ്ഞു.

കുവൈത്തിലെ ഗള്‍ഫ് ബാങ്ക് അതിന്റെ എട്ടാമത് വാര്‍ഷിക മാരത്തണാണ് ശനിയാഴ്ച സംഘടിപ്പിച്ചത്.

കുവൈത്തിലെ വലിയ പങ്കാളിത്തമുള്ള കായികവിനോദമാണിത്. വിവിധ പ്രായക്കാര്‍ക്കുവേണ്ടി അഞ്ചു കി.മീ., 10 കി.മീ., 21 കി.മീ., 42 കി.മീ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്.ഭാരോദ്വഹന മത്സരവും മറ്റു കായിക പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. മത്സര വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular