Friday, April 19, 2024
HomeGulfനാടക അരങ്ങില്‍ തിളങ്ങി പിതാവും മകളും

നാടക അരങ്ങില്‍ തിളങ്ങി പിതാവും മകളും

കുവൈത്ത് സിറ്റി: നാടകരംഗത്ത് പിതാവിന്റെ പാത പിന്തുടര്‍ന്ന് മകളും. നാടക പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ നിഷാദ് ഇളയതും മകള്‍ ഹന നിഷാദുമാണ് നാടകരംഗത്ത് ഒരുമിച്ചത്.

ഇരുവരും അമ്മയും മകനുമായി അഭിനയിച്ച ‘ജീവന്‍’ എന്ന നാടകം ‘കേരളോത്സവ’ത്തില്‍ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെടുകയും നിഷാദ് ഇളയത് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നേടുകയുമുണ്ടായി. നാടകത്തിന്റെ കഥയും സംവിധാനവും നിഷാദ് തന്നെയാണ് നിര്‍വഹിച്ചത്.

നിഷാദ് ഇളയതും മകള്‍ ഹന നിഷാദും

കുവൈത്തില്‍ കഴിഞ്ഞ 19 വര്‍ഷമായി നാടകരംഗത്ത് സജീവമാണ് നിഷാദ് ഇളയത്. ഫോട്ടോഗ്രാഫര്‍, വിഡിയോ എഡിറ്റര്‍, നടന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കാലഘട്ടങ്ങളില്‍ അമച്വര്‍ നാടകമത്സരങ്ങളില്‍ നിരവധി അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്. ജി. ശങ്കരപിള്ളയുടെ ‘ഇലപൊഴിയും കാലത്തൊരു പുലര്‍കാലവേള’, ഓണത്തുരുത്ത് രാജശേഖരന്റ ഒരു പാമ്ബ് നാടകം, ഖാന്‍ കാവിലിന്റെ ‘മന്ദന്‍ ഗോവിന്ദന്റെ സന്ദേഹങ്ങള്‍’ തുടങ്ങിയ പ്രധാന നാടകങ്ങളാണ്.

ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹന നിഷാദ്. പിതാവിന്റെ പാരമ്ബര്യം പകര്‍ന്നുകിട്ടിയ മകള്‍ അമ്മവേഷത്തില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് ‘ജീവനില്‍’ കാഴ്ചവെച്ചത്. കുവൈത്ത് പ്രവാസി വെല്‍ഫെയര്‍ കേരള ഖൈത്താന്‍ യൂനിറ്റ് പ്രസിഡന്‍റ്, തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന നിഷാദ് ഇളയത് തിരുവനന്തപുരം ഇടവ സ്വദേശിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular