Thursday, March 28, 2024
HomeIndiaപ്രധാനമന്ത്രിയുടെ സ്‌കൂള്‍ അധ്യാപകനായിരുന്ന രാസ് വിഹാരി മണിയാര്‍ അന്തരിച്ചു ; ഗുരുവിനൊപ്പമുള്ള ചിത്രം പങ്ക് വച്ച്‌...

പ്രധാനമന്ത്രിയുടെ സ്‌കൂള്‍ അധ്യാപകനായിരുന്ന രാസ് വിഹാരി മണിയാര്‍ അന്തരിച്ചു ; ഗുരുവിനൊപ്പമുള്ള ചിത്രം പങ്ക് വച്ച്‌ മോദി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌കൂള്‍ അധ്യാപകനായിരുന്ന രാസ് വിഹാരി മണിയാര്‍ അന്തരിച്ചു.

94 വയസ്സായിരുന്നു. ഗുജറാത്തിലെ വഡ്‌നഗര്‍ ബിഎന്‍ വിദ്യാലയത്തില്‍ നിന്ന് പ്രിന്‍സിപ്പലായാണ് അദ്ദേഹം വിരമിച്ചത് . പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടിക്കാലത്ത് പഠിച്ചതും ഈ സ്കൂളിലാണ്. അധ്യാപകന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

“ഞങ്ങളുടെ സ്കൂള്‍ അധ്യാപകനായ രാസ് വിഹാരി മണിയാരുടെ വിയോഗവാര്‍ത്ത കേട്ടതില്‍ അഗാധമായ ദുഃഖമുണ്ട്. എന്റെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവനയുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഞാന്‍ അദ്ദേഹത്തോട് ചേര്‍ന്നു നിന്നു. ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എന്റെ ജീവിതത്തിലുടനീളം അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം ലഭിച്ചതിന്റെ സംതൃപ്തി എനിക്കുണ്ട്. ” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാസ് വിഹാരി മണിയാറെ ആദരിക്കുന്ന ചിത്രവും പ്രധാനമന്ത്രി ട്വീറ്റില്‍ പങ്ക് വച്ചു. പ്രധാനമന്ത്രി പലപ്പോഴും തന്റെ ഗുരുവിനെ പറ്റി പരാമര്‍ശിക്കാറുണ്ടായിരുന്നു. . ഗുജറാത്ത് പര്യടനത്തിലായിരിക്കുമ്ബോഴും അവസരം ലഭിക്കുമ്ബോഴെല്ലാം അദ്ദേഹം തന്റെ അധ്യാപകരെ കാണാന്‍ ശ്രമിക്കാറുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഹമ്മദാബാദിലെ ഗുജറാത്ത് കോളേജില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം തന്റെ അധ്യാപകരെ ആദരിച്ചിരുന്നു.

രാസ് വിഹാരി മണിയാര്‍ ‘മന്‍ കി ബാത്ത്’ എഴുതി തന്റെ പ്രിയപ്പെട്ട ശിഷ്യന്മാര്‍ക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു. . പ്രധാനമന്ത്രി നരേന്ദ്ര മോദി 2017ലെ തന്റെ ‘മന്‍ കി ബാത്ത്’ പരിപാടിയില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി മോദിക്ക് കത്തെഴുതാന്‍ ഇഷ്ടമാണെന്ന് രാസ് വിഹാരി മണിയാര്‍ പറഞ്ഞിരുന്നു. “വഡ്‌നഗര്‍ പോലുള്ള ഒരു ചെറിയ പട്ടണത്തില്‍ നിന്നുള്ള ഒരാള്‍ ഒബാമയെ കാണുകയും അവര്‍ രണ്ട് സഹോദരന്മാരെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് അദ്ദേഹത്തിന്റെ ഈ വിജയത്തിന് കാരണം , അദ്ദേഹം ഒരു നല്ല വിദ്യാര്‍ത്ഥിയായിരുന്നു. കൈയക്ഷരം കുറച്ച്‌ മോശമായിരുന്നെങ്കിലും പഠനത്തില്‍ മിടുക്കനായിരുന്നു. എല്ലാ മേഖലകളിലെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അച്ചടക്കമുള്ള കുട്ടിയായിരുന്നു.” പ്രധാനമന്ത്രിയെ കുറിച്ച്‌ രാസ് വിഹാരി മണിയാര്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular