Thursday, April 18, 2024
HomeKeralaഭാരത് ജോഡോ യാത്രയ്‌ക്കിടെ നിലത്ത് വീണ് കെ.സി വേണുഗോപാല്‍; പരിക്ക്

ഭാരത് ജോഡോ യാത്രയ്‌ക്കിടെ നിലത്ത് വീണ് കെ.സി വേണുഗോപാല്‍; പരിക്ക്

ഭോപ്പാല്‍: ഭാരത് ജോഡോ യാത്രയ്‌ക്കിടെ വീണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് പരിക്ക്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം.

പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വേണുഗോപാല്‍ വീണ്ടും ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നു.

തിക്കിലും തിരക്കിലും പെട്ടാണ് വേണുഗോപാല്‍ നിലത്ത് വീണതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാവിലെയോടെയായിരുന്നു സംഭവം. വീഴ്ചയില്‍ കൈയ്‌ക്കും, കാല്‍മുട്ടിനുമാണ് പരിക്കേറ്റത്. രാഹുല്‍ ഗാന്ധിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത് എന്നും, ഇത് നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശില്‍ പ്രവേശിച്ചത്. യാത്രയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കുചേര്‍ന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular