Saturday, July 27, 2024
HomeIndiaചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടു വയസുകാരന് ദാരുണാന്ത്യം

ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടു വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടു വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം.

ശാരദ ഹൈസ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ സന്ദീപ് സിങാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

പിതാവ് ഓസ്‌ട്രേലിയയില്‍ നിന്ന് കൊണ്ടുവന്ന ചോക്ലേറ്റ് സഹപാഠികള്‍ക്ക് കൊടുക്കാനായി കുട്ടി സ്കൂളിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വെച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങികയായിരിന്നു.

തുടര്‍ന്ന് കുട്ടിയെ സ്കൂള്‍ അധികൃതര്‍ വാറങ്കലിലെ എം.ജി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ വീട്ടുകാര്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

RELATED ARTICLES

STORIES

Most Popular