കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളത്തിലെ ആഭ്യന്തരവകുപ്പിന് നാഥനില്ലെന്നും സമ്ബൂര്‍ണ്ണമായ അരാജകത്വമാണ് ഉണ്ടായതെന്നും വി .മുരളീധരന്‍ വിമര്‍ശിച്ചു.
‘വിഴിഞ്ഞത്ത് സര്‍വകക്ഷിയോഗം വിളിച്ചത് കളക്ടറാണ്. ജില്ലയിലുള്ള രണ്ടു മന്ത്രിമാര്‍, മുഖ്യമന്ത്രി എന്നിവരെവിടെ ? സര്‍ക്കാര്‍ മാളത്തില്‍ ഒളിച്ചു. മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമായിരുന്നു. അക്രമ സംഭവം ഉണ്ടാക്കിയവര്‍ക്കെതിരെയും നടപടി വേണം’- വി മുരളീധരന്‍ പറഞ്ഞു.
വിഴിഞ്ഞം വികസം കേരളത്തിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതിയാണെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. അക്രമസംഭവം നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഉണ്ടായില്ലെന്നും ഇന്റലിജന്‍സ്, സ്‌പെഷല്‍ ബ്രാഞ്ച് എന്നിവ പൂര്‍ണ പരാജയമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.