Saturday, April 27, 2024
HomeUSAഇന്ത്യയിൽ ക്രിസ്ത്യാനിൾക്കു നേരെയുള്ള അക്രമങ്ങൾ കുതിച്ചുയർന്നു

ഇന്ത്യയിൽ ക്രിസ്ത്യാനിൾക്കു നേരെയുള്ള അക്രമങ്ങൾ കുതിച്ചുയർന്നു

ഇന്ത്യയിൽ ക്രിസ്ത്യാനികളെ അവരുടെ മത വിശ്വാസത്തിന്റെ പേരിൽ ലക്‌ഷ്യം വച്ച് ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ചു വരുന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ചൂണ്ടിക്കാട്ടുന്നു.  2022 ൽ ആക്രമണങ്ങളുടെ എണ്ണം പരമാവധിയിൽ എത്തിയെന്നു യു സി എഫ് ചൂണ്ടിക്കാട്ടുന്നു.
യു സി എഫ് പ്രസിഡന്റ് ഡോക്ടർ മൈക്കൽ വില്യംസ് പറയുന്നു: “2013-14 ലും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്‌ദാനം വെറുതെയായി എന്ന ആശങ്ക ഉയരുകയാണ്. എല്ലാവരും ഒന്നിച്ചു എല്ലാവരുടെയും പുരോഗതി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ മത ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമങ്ങൾ കൂടി വരുമ്പോൾ ആ വാഗ്‌ദാനം പാഴാകുന്നു.

“നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുമ്പോഴും ഇന്ത്യ അഭിമാനിക്കുന്ന സമാധാനവും പരസ്പര ധാരണയും വീണ്ടും ഉണ്ടാവാൻ ഞങ്ങൾ ആത്മാർഥമായി പ്രാർത്ഥിക്കയാണ്.”

ക്രിസ്ത്യാനികൾക്ക് എതിരായ ആക്രമണങ്ങളുടെ കണക്കുകൾ യു സി എഫ് നിരത്തുന്നു. 2018 ജനുവരിയിൽ 24 ആക്രമണങ്ങൾ ഉണ്ടായപ്പോൾ 2022 ജനുവരിയിൽ അത് 42 ആയി. 2018 ഫെബ്രുവരിയിൽ 20 ആയിരുന്നു, 2022 ഫെബ്രുവരിയിൽ 36ൽ എത്തി.

മാർച്ചിലെ കണക്കുകൾ: 2018ൽ 22. പക്ഷെ 2022ൽ 35 ആയി.

ഏപ്രിൽ 2018ൽ 17, ഏപ്രിൽ 2022ൽ 40.

മെയ്: 2018ൽ 24, നാലു വര്ഷം കഴിഞ്ഞപ്പോൾ 61.

ജൂണിൽ: 2018ൽ 12; പക്ഷെ 2022ൽ 38 എത്തി.

ജൂലൈ: 2018ൽ 22, ഇക്കൊല്ലം 55.

ഓഗസ്റ്റ്: 2018ൽ 14. ഈ വർഷം 54.

സെപ്റ്റംബർ 2018ൽ 35. ഈ വർഷം അത് 64 ആയി.

ഒക്ടോബർ 2018ലെ ആക്രമണങ്ങൾ 27. നാലു വര്ഷം പിന്നിട്ടപ്പോൾ 59 ൽ എത്തി.

ഉത്തർ പ്രദേശും ഛത്തിസ്ഗഡും മത്സരിച്ചാണ് ക്രിസ്ത്യാനികൾക്കു നേരെയുള്ള ആക്രമണം. യുപിയിൽ 2018ൽ 105 ആക്രമണങ്ങൾ ഉണ്ടായപ്പോൾ ഈ വർഷം 149 ആയി. ഛത്തിസ്ഗഢിൽ 2018ൽ 25 ആക്രമണങ്ങൾ ഉണ്ടായപ്പോൾ 2022ൽ 115 ആയി.

ദക്ഷിണേന്ത്യയിൽ: കർണാടകയിൽ 2018ൽ 8 ആക്രമണങ്ങൾ ആണുണ്ടായതെങ്കിൽ 2022ൽ നവംബർ 21 വരെ 30 ആയി. തമിഴ് നാട്ടിൽ പക്ഷെ കുറയുന്നു — 2018ൽ 48, ഈ വർഷം 30.

മത തീവ്രവാദികൾ ആരാധനാലയങ്ങളിൽ കയറിയാണ് പലപ്പോഴും ആക്രമിക്കുക. അവർക്കു ഭരണ സംരക്ഷണമുണ്ട്. 2014ൽ മോദി അധികാരത്തിൽ വന്ന ശേഷം അക്രമം കുതിച്ചു കയറുന്നതായാണ് യു സി എഫിന്റെ കണക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular