Thursday, April 18, 2024
HomeCinemaഎയിംസ് ഹാക്കിംഗ് നടത്തിയവര്‍ക്ക് വേണ്ടത് 200 കോടി; അമിത് ഷായുടെ അടക്കം രോഗവിവരം ചോര്‍ന്നു

എയിംസ് ഹാക്കിംഗ് നടത്തിയവര്‍ക്ക് വേണ്ടത് 200 കോടി; അമിത് ഷായുടെ അടക്കം രോഗവിവരം ചോര്‍ന്നു

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ (എയിംസ്) സെര്‍വറില്‍ സൈബര്‍ ആക്രമണം നടത്തിയ സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറന്‍സി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങള്‍, കോവിഷീല്‍ഡ്‌, കോവാക്സീന്‍ തുടങ്ങിയവയുടെ ട്രയല്‍ വിവരങ്ങള്‍, ആരോഗ്യ സുരക്ഷാ പഠനങ്ങള്‍, എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ വിവരങ്ങള്‍, പീഡനകേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.
ഡേറ്റ തിരിച്ചെടുത്താല്‍ത്തന്നെ, റാന്‍സംവെയര്‍ ആക്രമണമായതിനാല്‍ അതില്‍ പകുതിയിലധികവും നഷ്ടമാകുമെന്ന് പബ്ലിക് ഹെല്‍ത്ത് റിസോഴ്സ് നെറ്റ്‌വര്‍ക്ക് നാഷനല്‍ കണ്‍വീനര്‍ ഡോ.വി.ആര്‍.രാമന്‍ പറഞ്ഞു. സെര്‍വറുകളുടെ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു. നാലുകോടിയോളം രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് സൂചന.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular