Saturday, April 20, 2024
HomeUSA2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു കലിഫോണിയ ഗവർണർ ഗാവിൻ ന്യൂസം; ബൈഡനു പിന്തുണ പ്രഖ്യാപിച്ചു

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു കലിഫോണിയ ഗവർണർ ഗാവിൻ ന്യൂസം; ബൈഡനു പിന്തുണ പ്രഖ്യാപിച്ചു

കലിഫോണിയ  ഗവർണർ ഗാവിൻ ന്യൂസം 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. തന്റെ തീരുമാനം വൈറ്റ് ഹൗസിനെ അറിയിച്ചുവെന്നും പ്രസിഡന്റ് ജോ ബൈഡൻ മത്സരിച്ചാൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബൈഡൻ മത്സരിച്ചില്ലെങ്കിലും താൻ മത്സരിക്കില്ലെന്നും ന്യൂസം വ്യക്തമാക്കി.

നവംബർ 20നു 80 വയസെത്തിയ ബൈഡൻ വീണ്ടും മത്സരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. മസാച്യുസെറ്സിൽ ഒഴിവുകാലം ചെലവഴിക്കുന്ന അദ്ദേഹം ശനിയാഴ്ചയും പറഞ്ഞത് അതേപ്പറ്റി ചിന്തിച്ചിട്ടില്ല എന്നാണ്. “നമ്മൾ ഇപ്പോൾ ആഘോഷിക്കയാണ്. മറ്റു കാര്യങ്ങൾ പിന്നീട്,” അദ്ദേഹം പറഞ്ഞു.

ബൈഡൻ ഇല്ലെങ്കിൽ ഡെമോക്രാറ്റിക് പാർട്ടി ആഗ്രഹിക്കുന്ന സ്ഥാനാർഥികളിൽ ജനപ്രീതിയിൽ മുന്നിലുള്ള ന്യൂസമിനു മുൻതൂക്കമുണ്ട്. ഇക്കുറിയും നല്ല ഭൂരിപക്ഷത്തോടെ യുഎസിന്റെ മൂന്നാമത്തെ വലിയ സംസ്ഥാനത്തിന്റെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച ഭരണത്തിന്റെ തിളക്കം നേടിയിട്ടുണ്ട്.

എന്നാൽ 2024 ൽ തന്നെ പ്രതീക്ഷിക്കേണ്ട എന്ന് അദ്ദേഹം ‘പൊളിറ്റിക്കോ’ യോട് തറപ്പിച്ചു പറഞ്ഞു. “ചീഫ് ഓഫ് സ്റ്റാഫ് മുതൽ പ്രഥമ വനിത വരെ എല്ലാവരോടും ഞാൻ പറഞ്ഞിട്ടുണ്ട്.”

റിപ്പബ്ലിക്കൻ പാർട്ടിക്കെതിരായ വിമർശനങ്ങൾക്കു മൂർച്ച കൂട്ടാൻ പുരോഗമനവാദിയായ ന്യൂസം ഡെമോക്രാറ്റുകളോടു പറഞ്ഞു. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥികളാവാൻ സാധ്യതയുള്ള ഗവർണർമാർ റോൺ ഡിസാന്റിസിനെയും (ഫ്‌ളോറിഡ) ഗ്രെഗ് ഐയ്‌ബട്ടിനെയും (ടെക്സസ്) വിമർശിക്കുന്ന പരസ്യങ്ങൾ അദ്ദേഹം ഇടക്കാല തിരഞ്ഞെടുപ്പിൽ ഇറക്കിയിരുന്നു.

ബൈഡൻ മത്സരിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നു ന്യൂസം പറഞ്ഞു. പാർട്ടിയിൽ തന്നെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ തരംഗം തടഞ്ഞു നിർത്തിയ ബൈഡനു പിന്തുണ കൂടി വരികയാണ്. പ്രത്യേകിച്ച് ഡൊണാൾഡ് ട്രംപ് 2024 ൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ. “വീണ്ടും മത്സരിച്ചാൽ ബൈഡൻ വീണ്ടും ട്രംപിനെ തോൽപിക്കും,” ന്യൂസം പറഞ്ഞു.

തന്റെ വിജയത്തിനൊപ്പം ഗർഭഛിദ്രം സംസ്ഥാനത്തു അവകാശമായി അംഗീകരിച്ച വോട്ടിനെയും ന്യൂസം പ്രശംസിച്ചു. “നമ്മൾ യഥാർഥ സ്വാതന്ത്ര്യമുള്ള സംസ്ഥാനമാണെന്നു വീണ്ടും തെളിയിച്ചു.”

Newsom rules out White House run in 2024, backs Biden

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular