Wednesday, April 24, 2024
HomeUSAടെക്സസിൽ റിക്ക് റോഡെയ്സിന്റെ വധശിക്ഷ നടപ്പാക്കി

ടെക്സസിൽ റിക്ക് റോഡെയ്സിന്റെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ്‌വില്ല(ടെക്സസ്) ∙ 30 വർഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ടു ഹണ്ട്സ്‌വില്ല ജയിലിൽ കഴിഞ്ഞിരുന്ന റിക്ക് റോഡെയ്‍സിന്റെ (57) വധശിക്ഷ സെപ്റ്റംബർ 28 ചൊവ്വാഴ്ച വൈകിട്ടു നടപ്പാക്കി. ഈ വർഷം ടെക്സസിൽ നടപ്പാക്കുന്ന മൂന്നാമത്തെയും യുഎസിലെ ആറാമത്തേയും വധശിക്ഷയാണിത്.

ടെക്സസിൽ ഈ വർഷം നാലുപേർ കൂടെ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നു. കവർച്ചാ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന റിക്ക് പരോളിൽ ഇറങ്ങി പിറ്റേ ദിവസമാണു സഹോദരന്മാരായ ചാൾസ് അലൻ (31), ബ്രാഡ്‍ലി അലൻ (33) എന്നിവരെ കൊലപ്പെടുത്തിയത്. 1991 സെപ്റ്റംബറിലായിരുന്നു സംഭവം.

rick-rhoades-2

ഹൂസ്റ്റൺ പസഡിനയിൽ താമസിച്ചിരുന്ന സഹോദരന്മാരുടെ വീട്ടിൽ അതിക്രമിച്ചു കയറി രാവിലെ കിടന്നുറങ്ങുകയായിരുന്ന ചാൾസ് അലനെയാണ് ഇയാൾ കവർച്ച ശ്രമത്തിനിടയിൽ ആദ്യമായി ആക്രമിച്ചു കൊലപ്പെടുത്തിയത്. സഹോദരനെ രക്ഷിക്കാൻ ശ്രമിച്ച ബ്രാഡ്‍ലിയേയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ കൊലപ്പെടുത്തിയത് ഇയാൾ ഏറ്റുപറഞ്ഞിരുന്നു. എന്നാൽ സ്വയം രക്ഷക്കാണ് ഇങ്ങനെ ഒരു കൃത്യം ചെയ്തതെന്നു പ്രതി പിന്നീട് പറഞ്ഞു. ഞാൻ അവിടെ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചതായിരുന്നുവെന്നും അയാൾ പറഞ്ഞു.

നിരവധി തവണ ഇയാളുടെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു അപ്പീൽ നൽകിയിരുന്നു. ഇയാൾക്ക് ശരിയായ ഒരു വിചാരണ ലഭിച്ചില്ലെന്നും അറ്റോർണിമാർ വാദിച്ചു. എല്ലാ വാദങ്ങളും അവസാന അപ്പീലും കോടതി തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.

‍ഡെത്ത് ചേംബറിൽ ഗർണിയിൽ ബന്ധനസ്ഥനായ പ്രതി അവസാന ആഗ്രഹം നിഷേധിച്ചു. മാരകമായ വിഷമിശ്രിതം സിരകളിലേക്ക് കയറ്റിയതോടെ തല ഒരുവശത്തേക്ക് തിരിച്ചു മരണത്തെ ആശ്ലേഷിക്കുകയായിരുന്നു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular