Sunday, June 23, 2024
HomeGulfഗര്‍ഷോം രാജ്യാന്തര പുരസ്‌കാരം സജി മാര്‍ക്കോസ് ഏറ്റുവാങ്ങി

ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരം സജി മാര്‍ക്കോസ് ഏറ്റുവാങ്ങി

നാമ: സ്വപ്രയത്‌നംകൊണ്ട് കേരളത്തിനുപുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ്സുയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കാന്‍ ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ബഹ്റൈനില്‍നിന്ന് സജി മാര്‍ക്കോസ് അര്‍ഹനായി.

ബഹ്റൈന്‍ നഗരാസൂത്രണ മന്ത്രാലയത്തില്‍ ടെക്നിക്കല്‍ അഡ്വൈസറായ സജി മാര്‍ക്കോസ് പ്രശസ്ത എഴുത്തുകാരനും സഞ്ചാരിയുമാണ്.

യു.എ.ഇയിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. സതീഷ് കൃഷ്ണന്‍, ഗോവയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. സൂസന്‍ ജോസഫ്, നോര്‍വേയിലെ അജിലിറ്റി സബ്‌സീ ഫാബ്രിക്കേഷന്‍ വൈസ് പ്രസിഡന്റ് എബ്ജിന്‍ ജോണ്‍ എന്നിവരാണ് 2021ലെ പുരസ്കാരം നേടിയ മറ്റുള്ളവര്‍. 2022ലെ പുരസ്കാരങ്ങള്‍ക്ക് അമേരിക്കയിലെ ഫൊകാനയുടെ മുന്‍ ചെയര്‍മാനും ഇന്റര്‍നാഷനല്‍ അമേരിക്കന്‍ യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിന്‍ പ്രസിഡന്റുമായ കെ.ജി. മന്മഥന്‍ നായര്‍, സൗദി അറേബ്യയിലെ ടട്ര ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സി.ഇ.ഒ മൂസകോയ, അസര്‍ബൈജാനിലെ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജേക്കബ് മാത്യു ഐക്കര, ബംഗളൂരുവിലെ മലയാളി സംരംഭമായ ടെന്‍ടാക്കിള്‍ എയ്റോലോജിസ്റ്റിക്സ്, ഫ്രാന്‍സിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാന്‍സ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.അസര്‍ബൈജാനിലെ ബാക്കു ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മൊറോക്കോയിലെ അസര്‍ബൈജാന്‍ അംബാസഡര്‍ മുഹമ്മദ് ആദില്‍ എമ്ബാഷില്‍നിന്ന് സജി മാര്‍ക്കോസ് ഗര്‍ഷോം പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ അസര്‍ബൈജാന്‍ – ഇന്ത്യ

റിലേഷന്‍ഷിപ് ചെയര്‍മാന്‍ നഗിഫ് ഹംസയേവ് എം.പി, പ്രഫ. റുഫാത്‌ ഗുലിയേവ് എം.പി, ബാക്കുവിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്‍-ചാര്‍ജ് വിനയ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന 2021ലെ പുരസ്‌കാരദാനചടങ്ങ് മാറ്റിവെച്ചത്.

RELATED ARTICLES

STORIES

Most Popular