Tuesday, April 16, 2024
HomeUSAപൊലീസ് ഓഫീസറെ വധിച്ച ജോൺസന്റെ വധശിക്ഷ മിസൂറിയിൽ ഇന്നു നടപ്പാക്കും

പൊലീസ് ഓഫീസറെ വധിച്ച ജോൺസന്റെ വധശിക്ഷ മിസൂറിയിൽ ഇന്നു നടപ്പാക്കും

പതിനേഴു വർഷം മുൻപ് പൊലീസ് ഓഫീസറെ വധിച്ച കേസിൽ പ്രതി കെവിൻ ജോൺസന്റെ (37) വധശിക്ഷ നടപ്പാക്കാൻ മിസൂറി സുപ്രീം കോടതി തിങ്കളാഴ്ച്ച അനുമതി നൽകി. സ്റ്റേ നൽകണമെന്ന അവസാന നിമിഷ അപേക്ഷകൾ കോടതി 5-2 ഭൂരിപക്ഷത്തിൽ തള്ളി. പ്രതി കറുത്ത വർഗക്കാരൻ ആയതു കൊണ്ടാണ് വധ ശിക്ഷ നൽകിയതെന്ന വാദം കോടതി സ്വീകരിച്ചില്ല. ഈ വാദങ്ങളെല്ലാം മുൻപു കേട്ടു തള്ളിയതാണെന്നു കോടതി ചൂണ്ടിക്കാട്ടി.

ചൊവാഴ്ച വൈകിട്ട് 6നാണു കുത്തിവയ്‌പിലൂടെ വിധി നടപ്പാക്കുക. അതു കാണാൻ അനുമതി ചോദിച്ചു ജോൺസൻറെ പുത്രി നൽകിയ അപേക്ഷ സുപ്രീം കോടതി നേരത്തെ നിരസിച്ചിരുന്നു.

2005 ജൂലൈ 5നു മിസൂറിയിലെ കിർക്ക്വുഡിൽ സാർജന്റ് വില്യം മക്എന്റിയെ വെടിവച്ചു കൊല്ലുമ്പോൾ ജോൺസനു പ്രായം 19 ആയിരുന്നു. സെന്റ് ലൂയി കൗണ്ടിയിൽ വർണവിവേചനത്തിന്റെ ദീർഘകാല ചരിത്രമുണ്ടെന്നതു സംസ്ഥാന സർക്കാർ പരിഗണിച്ചില്ലെന്ന ജോൺസന്റെ അഭിഭാഷകരുടെ വാദം കോടതി തള്ളിക്കളഞ്ഞു. കറുത്ത വർഗക്കാർക്കു വധ ശിക്ഷ നൽകാൻ പ്രോസിക്യൂട്ടർ റോബർട്ട് മക് മുള്ളോക്കിനു തിടുക്കമാണെന്ന വാദത്തിനും ബലം കിട്ടിയില്ല.

കോടതി ജോൺസന്റെ അവസാന അപേക്ഷ കേൾക്കുന്ന സമയത്തു മിസൂറി ഗവർണർ മൈക്ക് പാഴ്‌സൺ  ജോൺസന്റെ മാപ്പപേക്ഷ നിരസിച്ചു. ഭീകരവും നിർവികാരവുമായ കുറ്റമായിരുന്നു ജോൺസൺ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Missouri execution to go ahead as court rejects stay

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular