Friday, April 19, 2024
HomeGulfമിഫ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഫ്രണ്ട്സ് മദീന ജേതാക്കളായി

മിഫ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഫ്രണ്ട്സ് മദീന ജേതാക്കളായി

ദീന: മദീന ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (മിഫ) സംഘടിപ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഫ്രണ്ട്സ് മദീന ജേതാക്കളായി.

മദീന ഉഹ്ദ് ലീഗാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ സിറ്റി ബ്രദേഴ്സ് മദീനയെ പരാജയപ്പെടുത്തിയാണ് ഫ്രണ്ട്‌സ് മദീന ജേതാക്കളായത്. ടൂര്‍ണമെന്റ് മിഫ പ്രസിഡന്റ് ഹിഫ്സുറഹ്മാന്‍ മാവൂര്‍ ഉദ്ഘാടനം ചെയ്തു.

മദീനയിലെ ഒമ്ബത് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ സൈത് മൂന്നിയൂര്‍, നിസാര്‍ കരുനാഗപ്പള്ളി, അബ്ദുല്‍ കരീം കുരിക്കള്‍, റഷീദ് വരവൂര്‍, നജീബ് പത്തനംതിട്ട, അജ്മല്‍ മൂഴിക്കല്‍, അസ്കര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

കിസ്മത്ത് റസ്റ്റാറന്‍റ് വിന്നേഴ്സ് ട്രോഫിക്കും സംസം റസ്റ്റാറന്റ് റണ്ണേഴ്‌സ് ട്രോഫിക്കുംവേണ്ടി നടന്ന മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി ഫ്രണ്ട്സ് മദീനയുടെ മിദ് ലാജ് തിരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും നല്ല ഡിഫന്ററായി എ.എഫ്.സി മദീന ക്ലബിലെ അജ്മല്‍, ഏറ്റവും നല്ല ഗോള്‍കീപ്പറായി സിറ്റി ബ്രദേഴ്സ് ക്ലബിലെ ഷാജി എന്നിവരെയും തെരഞ്ഞെടുത്തു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിന് ജാഫര്‍ കാവാടന്‍, ഹംസ മണ്ണാര്‍ക്കാട്, അജ്മല്‍, ഫൈസല്‍, മൂസ രാമപുരം, ഗഫൂര്‍ പട്ടാമ്ബി എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സുഹൂര്‍ മഞ്ചേരി, കോയ സംസം എന്നിവര്‍ വിതരണം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular