Thursday, April 25, 2024
HomeUSAസ്വവർഗാനുരാഗികളുടെ വിവാഹത്തിനു സംരക്ഷണം നൽകുന്ന നിയമം സെനറ്റ് പാസാക്കി

സ്വവർഗാനുരാഗികളുടെ വിവാഹത്തിനു സംരക്ഷണം നൽകുന്ന നിയമം സെനറ്റ് പാസാക്കി

ഡെമോക്രാറ്റ്‌സും റിപ്പബ്ലിക്കൻ പാർട്ടിയും സഹകരിച്ച വോട്ടിംഗിൽ, വിവാഹിതരായ സ്വവർഗാനുരാഗികളുടെയും വ്യത്യസ്ത വംശങ്ങളിൽ പെട്ടവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമം സെനറ്റ് പാസാക്കി. റെസ്പെക്റ്റ് ഫോർ മാര്യേജ് ആക്ട് നേരത്തെ ഹൗസ് അംഗീകരിച്ചിരുന്നു.

സെനറ്റിൽ 50-50 അംഗബലം നിലനിൽക്കെ 61-36 ആയിരുന്നു വോട്ട്. ഒരിക്കൽ കൂടി ഹൗസ് അംഗീകരിച്ചു കഴിഞ്ഞാൽ നിയമം പ്രസിഡന്റ് ജോ ബൈഡൻ ഒപ്പു വയ്ക്കും. ജനുവരിയിൽ ഡെമോക്രാറ്റ്സിനു ഹൗസ് ഭൂരിപക്ഷം നഷ്ടമാവും മുൻപ് ഈ നടപടികൾ പൂർത്തിയാവണം.

“സ്നേഹം സ്നേഹമാണ്, ഈ നിയമം നിലവിൽ വരുമ്പോൾ അമേരിക്കയിൽ ഒരാൾക്കു ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം,” ബൈഡൻ പറഞ്ഞു.

ഒരേ ലിംഗത്തിൽ പെട്ടവർക്കു ഫെഡറൽ സർക്കാരിന്റെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഡിഫെൻസ് ഓഫ് മാര്യേജ് ആക്ട് ഇതോടെ ഇല്ലാതായി. അത്തരം വിവാഹങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും അനുവദിക്കണം എന്നില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ അംഗീകരിച്ച നിയമം ഒരു സംസ്ഥാനത്തിനും നിഷേധിക്കാൻ ആവില്ല.

സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ പറഞ്ഞു: “നമ്മൾ ഒന്നിച്ചു  നിന്നതു കൊണ്ട് ദശലക്ഷക്കണക്കിനു അമേരിക്കൻ പൗരന്മാരുടെ അവകാശങ്ങൾക്കു കരുത്ത് കിട്ടുന്നു. നമുക്ക് അഭിമാനിക്കാവുന്ന നേട്ടം.”

“ഈ നടപടി കൊണ്ട് നമ്മൾ നമ്മുടെ രാജ്യത്തിൻറെ നിലനില്പിനെ സഹായിച്ചു,” റിപ്പബ്ലിക്കൻ സെനറ്റർ സിന്ധ്യ ലുമിസ് (വയൊമിങ്) പറഞ്ഞു.

Senate passes same-sex marriage protection law

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular