Saturday, April 20, 2024
HomeUSA'ഗ്യാസ്‌ലൈറ്റിംഗ്' ഈ വർഷത്തെ പ്രധാന വാക്കെന്നു മെറിയം-വെബ്സ്റ്റർ

‘ഗ്യാസ്‌ലൈറ്റിംഗ്’ ഈ വർഷത്തെ പ്രധാന വാക്കെന്നു മെറിയം-വെബ്സ്റ്റർ

മെറിയം-വെബ്സ്റ്റർ നിഘണ്ടു ഈ വർഷത്തെ വാക്കായി കണ്ടെത്തിയത് ‘ഗ്യാസ്‌ലൈറ്റിംഗ്’ (gaslighting). സർവസാധാരണമായ കബളിപ്പിക്കൽ ഏർപ്പാടിനു സമകാലീനമായി ലഭ്യമാവുന്ന വാക്കിന്റെ ഉത്ഭവം ആവട്ടെ 1944 ൽ പുറത്തുവന്ന ‘ഗ്യാസ്‌ലൈറ്റ്’ എന്ന സിനിമയുടെ പേരിൽ നിന്ന്. 1940 ൽ ഇറങ്ങിയ ഒരു ചിത്രത്തിന്റെ റീമേക്ക് ആയ പടത്തിന് ആധാരം 1938ൽ എഴുതപ്പെട്ട നാടകമാണ്.

അതിൽ കേന്ദ്ര കഥാപാത്രമാവുന്ന മഹാദുഷ്ടൻ, ഭാര്യയ്ക്കു മനോരോഗമാണെന്നു നിരന്തരം അവളെ  പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. അവളുടെ പിഴവില്ലാത്ത മാനസികാവസ്ഥകളിൽ പിഴവുണ്ടെന്നു വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വീട്ടിലെ ഗ്യാസ് ലൈറ്റുകൾ അണയുന്നതേയില്ല എന്ന് അവളെ ധരിപ്പിക്കാൻ ശ്രമിക്കുന്നു.

മെറിയം-വെബ്സ്റ്റർ ഈ വാക്കിനെ നിർവചിക്കുന്നത് ഇങ്ങിനെ: “ഒരാളെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന നടപടി അല്ലെങ്കിൽ പതിവ്, പ്രത്യേകിച്ച് സ്വന്തം കാര്യ സാധ്യത്തിനു വേണ്ടി.” നവ നൂറ്റാണ്ടിൽ ചതിവിനു പതിവായി ഉപയോഗിക്കുന്ന വിശേഷണമായി അതിനെ കണ്ടെത്തി.

വ്യക്തിബന്ധങ്ങളിൽ കൗശലം കൊണ്ട് കൃത്രിമം കാട്ടി കാര്യങ്ങൾ നേടുന്ന കുതന്ത്രം വൈകാരികമായ ദുരുപയോഗം കൂടിയാണ്. യാഥാർഥ്യത്തെ ചോദ്യം ചെയ്‌തു ഇരയെ വഴി തെറ്റിക്കുന്ന രീതി. തനിക്കു വട്ടാവുന്നോ എന്ന് ഇര വിശ്വസിച്ചു പോകുന്ന കുതന്ത്രം.

വെറും നുണ പറച്ചിലല്ല ഗ്യാസ്‌ലൈറ്റിംഗ്. ദുഷ്ടത്തരമാണ്. മറ്റൊരാൾ പറയുന്നത് ശരിയാണെങ്കിലും തെറ്റാണെന്നു വരുത്താനുള്ള ബോധപൂർവമായ ശ്രമത്തിനു പിന്നിൽ വലിയ പദ്ധതികളുണ്ട്.

വ്യാജവാർത്ത തുടങ്ങിയ വിശേഷണങ്ങളൊക്കെ ഇതിൽ ഉൾപെടും എന്നാണ് മെറിയം-വെബ്സ്റ്റർ പറയുന്നത്.

നാടകവും സിനിമയും ഏറെ ജനപ്രീതി നേടിയിരുന്നു. നാടകത്തിനു പുതിയൊരു പേരിട്ടു വന്നപ്പോൾ അത് ബ്രോഡ്‌വേയിൽ ആയിരത്തിലേറെ തവണ ഓടി. 1944 ലെ ചിത്രം ആവട്ടെ, മികച്ച നടിക്കുള്ള ഓസ്‌കർ ഇൻഗ്രിഡ് ബെർഗ്മാനു നേടിക്കൊടുത്തു. മികച്ച ചിത്രത്തിനുള്ള നോമിനേഷനും ലഭിച്ചു.

തെറ്റിദ്ധരിപ്പിക്കലിന്റെ കാലഘട്ടത്തിൽ ‘ഗ്യാസ്‌ലൈറ്റിംഗ്’ ഏറെ പ്രസക്തമാവുന്നു എന്ന് മെറിയം-വെബ്സ്റ്റർ പറയുന്നു. ഡൊണാൾഡ് ട്രംപ് നമ്മളെയെല്ലാം ഗ്യാസ്‌ലൈറ്റ് ചെയ്യുകയാണെന്ന് 2017 ൽ സി എൻ എന്നിൽ ക്രിസ് സില്ലിസ പറയുകയുണ്ടായി. പരസ്യമായി പറഞ്ഞ പല കാര്യങ്ങളൂം ട്രംപ് പിന്നീട് നിഷേധിച്ചപ്പോഴാണ് ആ പ്രയോഗത്തിനു പ്രസക്തിയുണ്ടായത്. ജനുവരി 6 കലാപത്തിന്റെ ഗൗരവം അദ്ദേഹം കുറച്ചു കാട്ടിയപ്പോഴും സില്ലിസ ആ വാക്കുപയോഗിച്ചു.

ഗ്യാസ്‌ലൈറ്റ് ചെയ്യപ്പെടുന്നവർ പലപ്പോഴും അതു  മനസിലാക്കണമെന്നില്ല. വട്ടാണെന്നു വരെ പറഞ്ഞു ബോധ്യപ്പെടുത്തും. കറുത്ത വർഗ്ഗക്കാരായ രോഗികളെ പറഞ്ഞയക്കാൻ ഡോക്ടർമാർ അവരുടെ രോഗലക്ഷണങ്ങൾ കുറച്ചു കാട്ടുന്നതിനെ ‘മെഡിക്കൽ ഗ്യാസ്‌ലൈറ്റിംഗ്’ എന്ന് ന്യു യോർക്ക് ടൈംസ് വിശേഷിപ്പിച്ചിട്ടുണ്ട്.

ഈ വർഷം ഈ വാക്കിന്റെ അർദ്ധം തേടിയുള്ള തിരച്ചിലുകൾ 1740% വർധിച്ചെന്നു മെറിയം-വെബ്സ്റ്റർ പറഞ്ഞു. ജൂലിയ റോബെർട്സ് അഭിനയിക്കുന്ന വാട്ടർഗേറ്റ് വിവാദത്തെ കുറിച്ചുള്ള പരമ്പരയ്‌ക്കു പേര് ‘ഗ്യാസ്ലിറ്റ്’ എന്നാണ്.

Merriam-Webster finds ‘gaslighting’ word of the year

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular