Tuesday, April 16, 2024
HomeUSAവിദ്യാഭ്യാസ വായ്പ എഴുതി തള്ളാനുള്ള പദ്ധതിക്കു വീണ്ടും കോടതിയിൽ തിരിച്ചടി

വിദ്യാഭ്യാസ വായ്പ എഴുതി തള്ളാനുള്ള പദ്ധതിക്കു വീണ്ടും കോടതിയിൽ തിരിച്ചടി

പ്രതിവർഷം $125,000 മാത്രം വരുമാനമുള്ള കുടുംബങ്ങളുടെ വിദ്യാഭ്യാസ വായ്പ $ 20,000 വരെ എഴുതി തള്ളാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പദ്ധതിക്കു വീണ്ടും തിരിച്ചടി. പദ്ധതി നിയമവിരുദ്ധമാണെന്ന ടെക്സസ് കോടതി വിധിക്കെതിരായ അപ്പീൽ ഫിഫ്ത് യുഎസ് സർക്യൂട്ട് കോടതി ബുധനാഴ്ച്ച രാത്രി തള്ളി. കാരണമൊന്നും കോടതി പറഞ്ഞില്ല.

ഇങ്ങിനെയൊരു പദ്ധതിക്കു യുഎസ്  കോൺഗ്രസ് വ്യക്തമായ അധികാരം പ്രസിഡന്റിനു നൽകിയിട്ടില്ല എന്നായിരുന്നു ടെക്സസ് ഫെഡറൽ ജഡ്ജിന്റെ വാദം. അതു കൊണ്ടു പദ്ധതി തടയുന്നുവെന്നു ഡൊണാൾഡ് ട്രംപ് നിയമിച്ച ജഡ്ജ് മാർക്ക് പിറ്റ്മാൻ പറഞ്ഞു.

വായ്പ ഒഴിവാക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് ഇതോടെ നിർത്തിവച്ചു. ഓഗസ്റ്റിൽ ബൈഡൻ പദ്ധതി പ്രഖ്യാപിച്ച ശേഷം 26 മില്യൺ അപേക്ഷകളാണ് ലഭിച്ചത്. അതിൽ 16 മില്യൺ അംഗീകരിക്കുകയും ചെയ്തു.

നീതിന്യായ വകുപ്പിന് (ഡി ഓ ജെ) ഇനി യുഎസ് സുപ്രീം കോടതി തന്നെ ശരണം. നേരത്തെ എട്ടാം സർക്യൂട്ട് കോടതി ഇതേ രീതിയിൽ പദ്ധതി തടഞ്ഞതിനെ തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ബൈഡൻ ഭരണകൂടം ഡി ഓ ജെയോട് നിർദേശിച്ചിരുന്നു. കോവിഡ് കാലത്തു തിരിച്ചടവ് മരവിപ്പിച്ച കാലാവധി ജനുവരിയോടെ തീരേണ്ടതായിരുന്നു. ബൈഡൻ അത് ജൂൺ വരെ നീട്ടിയിട്ടുണ്ട്.

പദ്ധതി തികച്ചും നിയമവിധേയമാണെന്നു ബൈഡൻ കഴിഞ്ഞ ആഴ്ച പറഞ്ഞു.

Biden student loan pardon plan hits another roadblock

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular