Friday, March 29, 2024
HomeUSAവിവേകാനന്ദ യോഗ യൂണിവേഴ്സിറ്റി അമേരിക്കയിൽ ആദ്യത്തെ യോഗ പിഎച് ഡി പ്രോഗ്രാം ആരംഭിച്ചു

വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റി അമേരിക്കയിൽ ആദ്യത്തെ യോഗ പിഎച് ഡി പ്രോഗ്രാം ആരംഭിച്ചു

ലോസ് ഏഞ്ചലസിലെ വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റി (വായു) ഉത്തര അമേരിക്കയിൽ ആദ്യത്തെ യോഗ പിഎച് ഡി പ്രോഗ്രാം ആരംഭിച്ചു. ഇന്ത്യയ്ക്കു പുറത്തു ലോകത്തെ ഏറ്റവും മികച്ച യോഗ  സർവകലാശാലയാണിത്.

യുഎസ്, കാനഡ, ഖത്തർ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നായി 10 ഡോക്ടറൽ വിദ്യാർഥികൾ ചേർന്നു  കഴിഞ്ഞു. ഉയർന്ന ബിരുദം വേണ്ടവർക്ക് എം എസ്-പിഎച് ഡിയും തുടങ്ങിയിട്ടുണ്ടെന്നു പ്രസിഡന്റ് പ്രൊഫസർ എൻ. ശ്രീനാഥ് പറഞ്ഞു.

വാഴ്‌സിറ്റിയിൽ പിഎച് ഡിക്കു ചേരുന്നവർക്കു സ്വതന്ത്രമായി യോഗ സിദ്ധാന്തത്തിലും ആദർശപരമായും പഠിക്കാം. കാൻസർ, ഞരമ്പ് രോഗങ്ങൾ, ദഹന പ്രശ്നങ്ങൾ, വാതം തുടങ്ങിയവയുടെ ചികിത്സയിൽ യോഗയ്ക്കുള്ള പ്രസക്തിയെ കുറിച്ച് പഠിക്കാം.

സ്റ്റാൻഫോഡ് തുടങ്ങിയ വാഴ്സിറ്റികൾക്കു അംഗീകാരം നൽകുന്ന വെസ്റ്റേൺ അസോസിയേഷൻ ഓഫ് സ്കൂൾസ് ആൻഡ് കോളജസ് വായുവിന് അംഗീകാരം നല്കാൻ നടപടി എടുത്തു കഴിഞ്ഞു. അടുത്ത വർഷത്തോടെ അത് പൂർത്തിയാവും.

VAYU launches first PhD program in yoga

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular