Friday, April 19, 2024
HomeUSAനോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രോസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് തയ്യാറെടുക്കുന്നു

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രോസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് തയ്യാറെടുക്കുന്നു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയോനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍, അടുത്തവര്‍ഷം ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് നടത്താന്‍ പദ്ധതിയിടുന്നു.

നവംബര്‍ 27-ന് ഞായറാഴ്ച ന്യൂയോര്‍ക്കിലെ സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടന്ന ആദ്യ ആസൂത്രണ യോഗത്തില്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത 2023 ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കുന്ന കോര്‍ കമ്മിറ്റിയെ അവതരിപ്പിച്ചു.

കോര്‍ കമ്മിറ്റിയില്‍ ഫാ.സണ്ണി ജോസഫ് (കോണ്‍ഫറന്‍സ് ഡയറക്ടര്‍), ചെറിയാന്‍ പെരുമാള്‍ (ജനറല്‍ സെക്രട്ടറി), മാത്യൂ കെ. ജോഷ്വ (ജനറല്‍ ട്രഷറര്‍), സൂസന്‍ ഡേവിഡ് (സുവനീര്‍ എഡിറ്റര്‍), സജി പോത്തന്‍ (ഫിനാന്‍സ് മാനേജര്‍) എന്നിവര്‍ അടങ്ങുന്നു.

സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, നിരവധി വൈദികര്‍, വിവിധ ഇടവകകളില്‍ നിന്നുള്ള അല്‍മായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഫാ.സണ്ണി ജോസഫും ചെറിയാന്‍ പെരുമാളും സമ്മേളനത്തിന്റെ പ്രാഥമിക പദ്ധതികളെ കുറിച്ച് സന്നിഹിതരോട് വിശദീകരിച്ചു. 2023 ജൂലൈ 12 മുതല്‍ 15 വരെ നടത്തുന്ന കോണ്‍ഫറന്‍സ് വേദിക്കായി നിലവില്‍ ഒന്നിലധികം സ്ഥലങ്ങള്‍ പരിഗണനയിലാണ്.

യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ പ്രായത്തിലുള്ളവര്‍ക്കുമായി ആത്മീയവും വിദ്യാഭ്യാസപരവും സാമൂഹികവുമായ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. സമ്മേളനത്തിന്റെ സ്മരണാര്‍ത്ഥം ഒരു സുവനീര്‍ പ്രസിദ്ധീകരിക്കുന്നതാണ്.

കോണ്‍ഫറന്‍സ് സ്ഥലം, വിശിഷ്ടാതിഥികള്‍, പാഠ്യപദ്ധതി, വിശദമായ കാര്യപരിപാടികള്‍ എന്നിവ പിന്നീട് പ്രഖ്യാപിക്കും.
രജിസ്‌ട്രേഷന്‍, കരിക്കുലം, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്, സ്വീകരണവും താമസവും, സുവനീര്‍, ഭക്ഷണം പബ്ലിസിറ്റി, സെക്യൂരിറ്റി തുടങ്ങിയവര്‍ക്കായുള്ള സബ്കമ്മറ്റികള്‍ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ രൂപീകരിക്കും.

സമ്മേളനത്തിന്റെ സുഗമമായ ഏകോപനത്തിനായി ഈ കമ്മിറ്റികള്‍ കോര്‍ കമ്മിറ്റിയുമായും ഭദ്രാസന കൗണ്‍സിലുമായും സഹകരിച്ച് പ്രവര്‍ത്തിക്കും.

സമ്മേളനത്തിന്റെ വിജയത്തിനായി ഭദ്രാസനത്തിലെ വൈദീകരുടെയും അല്മായരുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ.സണ്ണി ജോസഫ് (Tel: 718 608 5583), ചെറിയാന്‍ പെരുമാള്‍ (Tel: 516 439 9087) എന്നിവരുമായി ബന്ധപ്പെടുക.

Oommen Kappil

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular