Thursday, April 25, 2024
HomeIndiaജനാധിപത്യത്തില്‍ എന്തു ചെയ്യണമെന്ന് പറഞ്ഞുതരേണ്ട: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

ജനാധിപത്യത്തില്‍ എന്തു ചെയ്യണമെന്ന് പറഞ്ഞുതരേണ്ട: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ എന്തു ചെയ്യണമെന്ന് പറഞ്ഞുതരേണ്ടെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. ഇന്ത്യയിലെ ജനാധിപത്യവും മാധ്യമസ്വാതന്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിറ കാംബോജിന്‍റെ പ്രതികരണം.

വ്യാഴാഴ്ച മുതല്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്‍റെ അധ്യക്ഷ പദവി ഇന്ത്യയ്ക്കാണ്. സ്ഥാനം ഏറ്റെടുത്തതിനു ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കാംബോജ് ഈക്കാര്യം പറഞ്ഞത്.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ജനാധിപത്യത്തിന്‍റെ തൂണുകളായ ജുഡീഷറി, നിയമനിര്‍മാണസഭ, ഭരണനിര്‍വഹണ സംവിധാനം, മാധ്യമങ്ങള്‍ എന്നിവ ഇന്ത്യയിലുണ്ട്.

കൂടാതെ സമൂഹമാധ്യങ്ങളും രാജ്യത്ത് സജീവമാണ്. ഓരോ അഞ്ച് വര്‍ഷത്തിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നും കാംബോജ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular