Saturday, April 20, 2024
HomeKeralaഎല്‍ദോസ് കുന്നപ്പിളളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളി

എല്‍ദോസ് കുന്നപ്പിളളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളി

ലാത്സംഗ കേസില്‍ പ്രതിയായ പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിളളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

കുന്നപ്പളളിയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ആവശ്യം. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും ഹര്‍ജികളില്‍ വിശദവാദം കേട്ട ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം റദ്ദാക്കേണ്ട ഒരു സാഹചരവുമില്ലെന്നും കോടതി നിരീക്ഷിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ എല്‍ദോസിനെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നേരത്തെ കീഴ്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയ നടപടി കോടതി ശരിവച്ചത്.

നേരത്തെ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എല്‍ദോസിന് ജാമ്യം നല്‍കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയിലായിരുന്നു ജാമ്യം. ഇതേതുടര്‍ന്ന് കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലെ
വാദത്തിനിടെ ഉഭയകക്ഷി സമ്മത പ്രകാരമല്ലെ ലൈംഗിക ബന്ധം ഉണ്ടായതെന്നും എല്ലാം സിനിമാ കഥപോലെയുണ്ടല്ലോയെന്നും കോടതി ചോദിച്ചിരുന്നു.

എന്നാല്‍ ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ ‘നോ’ പറഞ്ഞാല്‍ അത് ബലാത്സംഗം തന്നെയാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കുകയുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular