Saturday, April 20, 2024
HomeIndiaഅസാധുവായ വിവാഹത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡന കേസ് റദ്ദാക്കാനാവില്ല: ഹൈക്കോടതി

അസാധുവായ വിവാഹത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡന കേസ് റദ്ദാക്കാനാവില്ല: ഹൈക്കോടതി

ട്ടക്: വിവാഹം സാധുവല്ല എന്നതിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ വകുപ്പു പ്രകാരമുള്ള ഗാര്‍ഹിക പീഡന കേസ് റദ്ദാക്കാനാവില്ലെന്ന് ഒഡിഷ ഹൈക്കോടതി.

അങ്ങനെ കേസ് റദ്ദാക്കിയാല്‍ അത് അക്രമത്തിന് ഇരയായ സ്ത്രീയോടു ചെയ്യുന്ന അനീതിയാവുമെന്ന് ജസ്റ്റിസ് ജി സതാപതി പറഞ്ഞു.

ഗാര്‍ഹിക പീഡന കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ഹര്‍ജിക്കാരന്‍ തന്റെ ഭര്‍ത്താവ് ആണെന്നും ഇയാള്‍ക്കൊപ്പം ഗ്രാമത്തില്‍ 80 ദിവസം താമസിച്ചിട്ടുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. കടുത്ത പീഡനമാണ് ഈ ദിവസങ്ങളില്‍ അനുഭവിക്കേണ്ടി വന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. വീട്ടുകാര്‍ ഭക്ഷണം തരാതെ പട്ടിണിക്കിട്ടു. അന്‍പതിനായിരം രൂപ വാങ്ങിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തന്നെ വീട്ടിലേക്ക് അയച്ചതാണെന്നും അവര്‍ പറഞ്ഞു.

സ്ത്രീയുടെ പരാതിയിലാണ് പൊലീസ് 498 എ അനുസരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തങ്ങളുടെ വിവാഹം സാധുവല്ലെന്നു വിധിച്ച്‌ കുടുംബ കോടതി ഉത്തരവ് ഉണ്ടെന്നും അതുകൊണ്ടുതന്നെ ഗാര്‍ഹിക പീഡന കേസ് നിലനില്‍ക്കില്ലെന്നും ഭര്‍ത്താവ് വാദിച്ചു.

വിവാഹം സാധുവല്ല എന്നത് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കാന്‍ കാരണമെന്ന് കോടതി പറഞ്ഞു. താന്‍ ഇയാളുടെ ഭാര്യയാണ് എന്നും ഒപ്പം താമസിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. അവര്‍ അന്ന് അനുഭവിച്ച ക്രൂരതയാണ് കേസിന് ആധാരമെന്ന് കോടതി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular