Friday, April 19, 2024
HomeKeralaവിദേശമദ്യം കടത്തിയ പ്രതിയെ പിടികൂടി

വിദേശമദ്യം കടത്തിയ പ്രതിയെ പിടികൂടി

കാസര്‍ഗോഡ്: കര്‍ണാടക നിര്‍മിത വിദേശമദ്യം കടത്തിയ പ്രതിയെ പിടികൂടി. വ്യാഴാഴ്ച രാവിലെ രാജപുരം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. കൃഷ്ണന്റെ നേതൃത്വത്തില്‍ പനത്തടിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പനത്തടി വെണ്ണലില്‍ വീട്ടില്‍ ജോസഫ് എന്ന 44-കാരനാണ് പിടിയിലായത്.

മദ്യം കടത്താന്‍ ഉപയോഗിച്ച പിക്‌അപ്പും 14 ബോട്ടില്‍ കര്‍ണാടക വിദേശമദ്യവുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ജോസഫ് മദ്യം കടത്തുന്നതായി പൊലീസിന് നേരത്തെ വിവരമുണ്ടായിരുന്നെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല.

സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ക്കു പുറമെ എസ്.ഐ രഘുനാഥന്‍, എ.എസ്.ഐ ചന്ദ്രന്‍, പൊലീസുകാരായ സനോജ്, ഷാജന്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular