Thursday, March 28, 2024
HomeIndiaആശ്രമത്തിലെ അന്തേവാസിക്ക് പീഡനം:സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യും

ആശ്രമത്തിലെ അന്തേവാസിക്ക് പീഡനം:സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യും

ക്നൗ : ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്യാന് ഉത്തരവ്.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലെ പ്രത്യേക എംഎല്‍എ, എം പി കോടതിയാണ് യു പി പൊലീസിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയത്.

ഈ മാസം ഒമ്ബതിനുള്ളില് അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കണം. പതിനൊന്ന് വര്ഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ് ചെയ്യുന്നത്.നവംബര്‍ 30നകം കീഴടങ്ങാന്‍ ചിന്മയാനന്ദിന് സുപ്രീം കോടതി സമയം നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല, അതിനാല്‍ ഈ കാലാവധി നീട്ടാനാകില്ലെന്ന് പ്രത്യേകകോടതി ജഡ്ജി പറഞ്ഞു.

നേരത്തെ നിയമ വിദ്യാര്ത്ഥിയെ പീഡിപ്പിച്ചെന്ന ആരോപണവും ചിന്മയാനന്ദിനെതിരെ ഉയര്ന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular