Saturday, April 20, 2024
HomeKeralaഡോക്ടറാണെന്നും ബിസിനസുകാരനാണെന്നും പറഞ്ഞ്‌ ഡ്രൈവര്‍മാരെ കബളിപ്പിച്ച്‌ കാറും പണവും തട്ടുന്നയാള്‍ അറസ്റ്റില്‍

ഡോക്ടറാണെന്നും ബിസിനസുകാരനാണെന്നും പറഞ്ഞ്‌ ഡ്രൈവര്‍മാരെ കബളിപ്പിച്ച്‌ കാറും പണവും തട്ടുന്നയാള്‍ അറസ്റ്റില്‍

ണ്ണൂര്‍: കോവിഡ് ഡോക്ടറാണെന്നും ബിസിനസുകാരനാണെന്നും പറഞ്ഞ്‌ ഡ്രൈവര്‍മാരെ പറ്റിച്ച്‌ കാറുമായി കടന്നുകളയുന്ന ആള്‍ ഒടുവില്‍ കണ്ണൂരില്‍ വെച്ച്‌ പിടിയില്‍.

ഒറ്റപ്പാലം സ്വദേശിയെന്ന് സംശയിക്കുന്ന മലയാളി സഞ്ജയ് വര്‍മ സമാനമായ തട്ടിപ്പ് നടത്താന്‍ ശ്രമിക്കവെ തലശ്ശേരി ടൗണില്‍വെച്ചാണ് പിടിയിലായത്. തട്ടിപ്പിനിടെ ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വര്‍മയെ കാര്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പിടികൂടിയത്.

വെള്ളിയാഴ്ച 12 മണിക്ക് തലശ്ശേരി ഹോസ്പിറ്റലിലെ ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ബ്രണ്ണന്‍ കോളേജിന് സമീപമുള്ള നേഹാ ഹോളിഡേയ്‌സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ റോഷിത്കുമാറിനെ വിളിച്ചിരുന്നു.

മൂന്ന്‌ പോലീസുകാര്‍ മഫ്ടിയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ സഞ്ജയ് വര്‍മ ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്.

അതിനിടെ ഇയാള്‍ മംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വെള്ളിയാഴ്ച വന്നതും തട്ടിപ്പിലൂടെ കാര്‍ വാടകയ്ക്കെടുത്തായിരുന്നു. അവിടെവെച്ച്‌ വിദഗ്‌ധമായി മുങ്ങി. ആ ഡ്രൈവറും പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular