Friday, March 29, 2024
HomeKeralaജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ തുമ്ബൂര്‍മുഴി മോഡല്‍ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ശുചിത്വ മിഷന്റെ ഫണ്ടില്‍ നിന്നുള്ള 6.18 ലക്ഷം രൂപ ചെലവഴിച്ച്‌ വെള്ളൂര്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സ്ഥാപിച്ച മാലിന്യ സംസ്‌കരണ യൂണിറ്റില്‍ ആറ് ചേംബറുകളാണുള്ളത്.വെള്ളൂര്‍ ടൗണിലെ കടകളില്‍ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ച്‌ ജൈവവളമാക്കി മാറ്റുകയാണ് ലക്ഷ്യം. മാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി രണ്ട് വളന്റിയര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. കടകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ 60 മുതല്‍ 90 ദിവസം വരെ മാലിന്യ സംസ്‌കരണ യൂണിറ്റില്‍ നിക്ഷേപിച്ച്‌ ജൈവ വളമാക്കി കര്‍ഷകര്‍ക്ക് നല്‍കും. കടകളില്‍ നിന്നുള്ള മാലിന്യത്തിന്റെ അളവിനനുസരിച്ചായിരിക്കും യൂസേഴ്സ് ഫീ ഈടാക്കുന്നത്. ഏകദേശം 500 കിലോയിലധികം മാലിന്യം ഈ യൂണിറ്റില്‍ സംഭരിക്കാനാകും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നികിതകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജയ അനില്‍, സ്ഥിരം സമിതി അംഗങ്ങളായ ഷിനി സജു, മഹിളാമണി, ശ്യാം കുമാര്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലൂക്ക് മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ സച്ചിന്‍, കുര്യാക്കോസ് തോട്ടത്തില്‍, സോണിക, രാധാമണി മോഹന്‍, സുമ തോമസ്, ശാലിനി മോഹന്‍, കുര്യാക്കോസ് തോട്ടത്തില്‍, ലിസി സണ്ണി, നിയാസ് ജി കൊടിയേഴത്ത്, ബേബി പൂച്ചുകണ്ടത്തില്‍, സെക്രട്ടറി ദേവി പാര്‍വതി എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular