Saturday, April 20, 2024
HomeKeralaവിഴിഞ്ഞത്ത് സമവായ നീക്കം ; മാര്‍ ക്ലീമീസിന്റെ മധ്യസ്ഥതയില്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച

വിഴിഞ്ഞത്ത് സമവായ നീക്കം ; മാര്‍ ക്ലീമീസിന്റെ മധ്യസ്ഥതയില്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച

വിഴിഞ്ഞം സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിചീഫ് സെക്രട്ടറി, സഭാ തലവന്‍മാരുമായി ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറിയും ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയുമാണ് ചര്‍ച്ച നടത്തിയത്. മലങ്കര സഭാ അധ്യക്ഷന്‍ ബസേലിയോസ് ക്ലീമിസ് അധ്യക്ഷനായിരുന്നു.സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ഗാന്ധി സ്മാരകനിധിയും ഇടപെടല്‍ നടത്തുന്നുണ്ട്.

ഇതിനായ ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, ടി.പി ശ്രീനിവാസന്‍ തുടങ്ങിയവര്‍ അംഗങ്ങളായ കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സമരസമിതി, അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി ഇവര്‍ ചര്‍ച്ച നടത്തും. ആദ്യം സര്‍ക്കാരുമായി് കമ്മിറ്റി സംസാരിക്കും. ശേഷം സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും സംസാരിക്കാനാണ് തീരുമാനം.

മഞ്ഞുരുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒന്‍പത് അംഗ കോര്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

VIZHINJAM STARTING DISCUSSIONS

ജോബിന്‍സ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular