Thursday, April 25, 2024
HomeKeralaതുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മാര്‍ ക്ലീമിസിനോട് മുഖ്യമന്ത്രി

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മാര്‍ ക്ലീമിസിനോട് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചുകൊണ്ടുള്ള ഒരു ഒത്ത് തീര്‍പ്പിനും തെയ്യാറല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മാര്‍ ക്ളീമീസ് ബാവയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം നിര്‍്ത്തിവയ്കുന്നതൊഴിച്ച് തുറമുഖ വിരുദ്ധ സമര സമതി മുന്നോട്ടുവയ്കുന്ന ഏതാവിശ്യവും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ക്ളീമീസ് ബാവയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി.

ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കു
ന്ന കാര്യത്തിലും ധാരണയായില്ല. തീരശോഷണം പഠിക്കുന്നതിനുള്ള വിദഗ്ദ്ധ സമിതിയിലേക്ക് സമരസമിതി നിര്‍ദ്ദേശിക്കുന്ന ഒരാളെക്കൂടി അംഗമാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിച്ചേക്കും.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക മുമ്പ് ചീഫ് സെക്രട്ടറി വി പി ജോയി കര്‍ദ്ദീനാള്‍ ക്ളീമിസ് ബാവയുമായും തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് നെറ്റോയുമായും, സമര സമിതി നേതാവ് ഡോ യൂജിന്‍ പെരേര എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു.

vizhinjam cm discuss issue with mar climis

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular