Thursday, March 28, 2024
HomeIndiaട്രക്ക് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ആറ് മരണം; എട്ട് പേരുടെ നിലഗുരുതരം

ട്രക്ക് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ആറ് മരണം; എട്ട് പേരുടെ നിലഗുരുതരം

ത്ലാം: മധ്യപ്രദേശിലെ രത്ലാമില്‍ അമിത വേഗത്തിലെത്തിയ ട്രക്കിടിച്ച്‌ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇതില്‍ എട്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഇരുപതോളം യാത്രക്കാര്‍ക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. ഞായറാഴ്ച രത്ലാമിലെ കവലയിലുള്ള ബസ് സ്റ്റോപ്പിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതിവേഗത്തിലെത്തിയ ട്രക്ക് നിയന്ത്രണംവിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടം നടന്ന ഉടന്‍തന്നെ ഡ്രൈവര്‍ ഓടിരക്ഷപെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രൈവറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular