Friday, April 19, 2024
HomeUncategorizedവിളിച്ചു വരുത്തി അപമാനിച്ചു , ചില ആളുകളുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാൻ ഇത്തരം പരിപാടികൾ സഹായിക്കും...

വിളിച്ചു വരുത്തി അപമാനിച്ചു , ചില ആളുകളുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാൻ ഇത്തരം പരിപാടികൾ സഹായിക്കും ; ഫ്ലവേഴ്സ് ചാനലിനെതിരെ സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം : ഫ്ലവേഴ്സ് ചാനലിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ചാനൽ അധികൃതർ തന്നെ വിളിച്ചു വരുത്തി അപമാനിച്ചതായും , ചില ആളുകളുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്നും ഫേസ്ബുക്ക് വീഡിയോയിൽ അദ്ദേഹം പറഞ്ഞു .

സ്റ്റാർമാജിക്ക് എന്ന പരിപാടിയിൽ തന്നെ ക്ഷണിച്ചു വരുത്തി . നിത്യാദാസും, നവ്യ നായരുമാണ് ഒപ്പമുണ്ടായിരുന്നത് . പരിപാടിയിൽ എന്റെ സിനിമയിലെ ഒരു പാട്ട് എന്നോട് പാടാന്‍ പറഞ്ഞു. ഞാന്‍ പാട്ട് പാടിയപ്പോള്‍ അവർ ഉടനെ ഗജിനി സിനിമയിലെ സുട്രും വിഴി ചൂടുതെ എന്ന പാട്ട് ഇവര്‍ അതിന്റെ ഒപ്പം പാടി. എന്റെ പാട്ടി ഗജിനി പാട്ടിൽ നിന്നും അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം .തുടർന്ന് ഞാന്‍ വേറൊരു പാട്ട് പാടിയപ്പോള്‍ അതും ഈ പാട്ടില്‍ നിന്നും അടിച്ച് മാറ്റിയതാണെന്ന് അവർ പറഞ്ഞു. ഇത് ആവർത്തിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ശ്രീകണ്ഠന്‍ നായര്‍ ഷോ ഉണ്ടായിരുന്നു. അതില്‍ കൂട്ടം ചേര്‍ന്ന് ഒരു നൂറ് മിമിക്രിക്കാര്‍ അറ്റാക്ക് ചെയ്തു. അതിന് ഞാന്‍ മറുപടി പറഞ്ഞതാണ്. അതിന്റെ ഒരു ഡവലപ്ഡ് വേര്‍ഷന്‍ ആണ് ഇപ്പോള്‍ ഉണ്ടായ വിവാദം.

സ്റ്റാര്‍ മാജിക് എന്ന പരിപാടി ശരിക്കും ഫണ്‍ ആണ് ഉദ്ദേശിക്കുന്നത്. പക്ഷെ ഫൺ ആണെന്ന് കരുതി ഗസ്റ്റ് ഈസ് ഗോഡ്. ഒരു അതിഥിയിലെ പരിപാടിയിലേക്ക് വിളിച്ചാൽ ഒരു മര്യാദയുണ്ട്. അതു പോലെ തന്നെ നിങ്ങളെ ഒരാൾ ബഹുമാനിക്കണമെങ്കില്‍ നിങ്ങൾ അങ്ങോട്ട് ബഹുമാനിക്കേണ്ടേ. നിങ്ങളെ ഇങ്ങോട്ട് ഒരാൾ സ്‌നേഹിക്കണമെങ്കില്‍ നിങ്ങള്‍ അങ്ങോട്ടും സ്നേഹിക്കേണ്ടേ. ഇതിന്റെയെല്ലാം അർത്ഥം മനസിലാക്കാന് സാധിക്കുന്ന എത്ര പേർ ഉണ്ടെന്ന് എനിക്ക് അറിയില്ല. അതിനെ കുറിച്ചൊന്നും കൂടുതൽ ഞാൻ പറയുന്നില്ല

ചിലർ ചോദിക്കുന്നത് ഇത് സന്തോഷ് പണ്ഡിറ്റും കൂടി അറിഞ്ഞു കൊണ്ട സ്‌ക്രിപ്റ്റാണോ എന്നാണ്. അത്തരത്തിലാണ് അവർക്ക് ഫീൽ ചെയ്തതെന്നും. ഇത് സ്ക്രിപ്റ്റഡ് ആണോ എന്നൊക്കെ പറയേണ്ടത് സ്റ്റാർ മാജിക്കാകാരണ്. ഒരാളെ ഒരു പരിപാടിയിൽ വിളിച്ചു വരുത്തി റേറ്റിംഗ് കൂട്ടാനായാലും എന്തിനായാലും വേദനിപ്പിച്ച് ഇറക്കി വിടുന്നത് ശരിയാണോ.ശരിക്കും ചാനൽ അധികൃതരാണ് അത് നോക്കി ചെയ്യേണ്ടത് .ഒരാളുടെ കുടുംബം തകർത്തിട്ട് റേറ്റിംഗ് കൂട്ടേണ്ട ആവശ്യമില്ല.

സന്തോഷ് പണ്ഡിറ്റിന്റെ അച്ഛനും അമ്മയും കൊടുത്ത സംസ്‌കാരവും അവരുടെ അച്ഛനും അമ്മയും കൊടുത്ത സംസ്‌കാരവും ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. അത് ജനങ്ങളെ കൃത്യമായി കാണിച്ചു കൊടുക്കാന്‍ ഈ പരിപാടിയെ കൊണ്ട് എനിക്ക് സാധിച്ചു.ഞാൻ ആ പരിപാടിയിൽ നിന്നും ഇറങ്ങി വന്നിരുന്നുവെങ്കിൽ കഥ ആകെ മാറിയേനെ . സന്തോഷ് പണ്ഡിറ്റ് തങ്ങളുടെ പരിപാടിയിൽ നിന്ന് ഇറങ്ങിപോയി എന്ന് പറഞ്ഞാകും പിന്നെ റേറ്റിംഗ് കൂട്ടാൻ നോക്കുന്നത് – സന്തോഷ് പണ്ഡിറ്റ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular