Thursday, April 25, 2024
HomeKeralaമദ്യലഹരിയില്‍ വാഹനം ഇടിപ്പിച്ച്‌ യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍

മദ്യലഹരിയില്‍ വാഹനം ഇടിപ്പിച്ച്‌ യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍

കോട്ടയം: മദ്യലഹരിയില്‍ വാഹനയാത്രക്കാരെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഈരാറ്റുപേട്ട നടയ്ക്കല്‍ കീരിയാതോട്ടം വലിയവീട്ടില്‍ മുഹമ്മദ് യാസീന്‍ എന്ന 37-കാരനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച്‌ ഈരാറ്റുപേട്ട ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് അമിതവേഗത്തില്‍ വാഹനം ഓടിക്കുകയും ഈരാറ്റുപേട്ട മുതല്‍ ചേന്നാട് കവല വരെയുള്ള ഭാഗങ്ങളില്‍ വാഹനം ഓടിച്ചുവന്ന യാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചെമ്മലമറ്റം സ്വദേശിയായ ശ്രീരാഗ്, അഖില്‍ എന്നിവരെ ഇയാള്‍ ഇടിച്ചുവീഴ്ത്തിയിരുന്നു.

പരിക്കേറ്റ ശ്രീരാഗിനെ പാലാ മാര്‍സ്ലീവ ഹോസ്പിറ്റലിലും അഖിലിനെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കെയാണ്. പ്രതിക്കെതിരെ കൊലപാതകശ്രമത്തിനു കേസെടുത്തിട്ടുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്‌.ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐമാരായ വി.വി. വിഷ്ണു, സുജിലേഷ്, വര്‍ഗീസ് കുരുവിള, എ.എസ്.ഐ ഇക്ബാല്‍, സി.പി.ഒമാരായ അജേഷ് കുമാര്‍, അനൂപ് സത്യന്‍, സോനു യശോധരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular