Tuesday, April 23, 2024
HomeGulfവനിതാ ഏഷ്യന്‍ കപ്പ് 2026-ന് ആതിഥേയത്വം വഹിക്കാന്‍ സൗദി ലേലകരാര്‍ സമര്‍പ്പിച്ചു

വനിതാ ഏഷ്യന്‍ കപ്പ് 2026-ന് ആതിഥേയത്വം വഹിക്കാന്‍ സൗദി ലേലകരാര്‍ സമര്‍പ്പിച്ചു

ജുബൈല്‍: ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്‌.സി) വനിത ഏഷ്യന്‍ കപ്പ് 2026ന് ആതിഥേയത്വം വഹിക്കാനുള്ള ലേല കരാര്‍ സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ (സാഫ്) സമര്‍പ്പിച്ചു.

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുരിലെ എ.എഫ്‌.സിയുടെ ആസ്ഥാനത്ത് സൗദി പ്രതിനിധിസംഘത്തെ ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്റെ ഏഷ്യന്‍ കപ്പ് ഹോസ്റ്റിങ് ഫയല്‍ ഡയറക്ടര്‍ സ്വാഗതംചെയ്തു.

സൗദി വനിത ഫുട്ബാള്‍ ടീമിന്റെ ആദ്യ അസിസ്റ്റന്റ് കോച്ച്‌ ഡോണ റജബ്, സൗദി ദേശീയ ടീം അംഗം റഗദ് ഹെല്‍മി, യുവതാരം മറിയ ബഗാഫര്‍ എന്നിവര്‍ കോണ്‍ഫെഡറേഷന് ലേലകരാര്‍ കൈമാറി.ഈ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തും മേഖലയിലും വനിത ഫുട്ബാളിന് പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നുവെന്ന് സാഫ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് യാസര്‍ അല്‍ മിഷാല്‍ പറഞ്ഞു.

ഏഷ്യന്‍ ഭൂഖണ്ഡത്തില്‍നിന്നും ലോകമെമ്ബാടുമുള്ള അതിഥികളെ സ്വാഗതം ചെയ്യുന്നതിനും ഏഷ്യന്‍ വനിത കപ്പ് വിജയകരമായി നടപ്പാക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തിനുണ്ട്.

ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആസൂത്രണം വഴി ഈ ടൂര്‍ണമെന്റിനായി നേരത്തേതന്നെ തയാറെടുത്തുകഴിഞ്ഞു. സൗദി ഫയല്‍ സമഗ്രവും 2026ലെ വനിത ഏഷ്യന്‍ കപ്പ് ഫൈനലുകളെ സമ്ബന്നമാക്കുന്ന വിശദാംശങ്ങളാല്‍ നിറഞ്ഞതുമാണ്. വനിതകളുടെ ഏഷ്യന്‍ കപ്പ് 2026 ഫൈനല്‍ ആതിഥേയത്വം വഹിക്കുന്നതിലൂടെ സൗദി ഫെഡറേഷന് വനിത ഫുട്ബാളിന്റെ വിശിഷ്ടമായ പതിപ്പ് അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

സൗദി ഫുട്ബാള്‍ അസോസിയേഷന്റെ ലേലകരാറില്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി രാജ്യം ആതിഥേയത്വം വഹിച്ചതും ആഗോള അംഗീകാരം നേടിയതുമായ കായിക മത്സരങ്ങള്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് ചേര്‍ത്തിട്ടുണ്ട്. ജോര്‍ഡന്‍, ആസ്‌ട്രേലിയ, ഉസ്‌ബകിസ്താന്‍ എന്നി രാജ്യങ്ങളുമായാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ മത്സരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular