Thursday, April 25, 2024
HomeKeralaബസുകളുടെ ഫിറ്റ്‌നസ് ഫീ 13,500 രൂപയാക്കിയ നീക്കം മരവിപ്പിച്ചു; 1000 രൂപ മതിയെന്ന് കോടതി

ബസുകളുടെ ഫിറ്റ്‌നസ് ഫീ 13,500 രൂപയാക്കിയ നീക്കം മരവിപ്പിച്ചു; 1000 രൂപ മതിയെന്ന് കോടതി

തിരുവനന്തപുരം: 15 വര്‍ഷത്തിലധികം പഴക്കമുള്ള റൂട്ട് ബസുകളുടെ ഫിറ്റ്നസ് ഫീസ് 13,500 ആക്കിയ ഗതാഗത വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു.

1000 രൂപയില്‍ നിന്നാണ് 13,500 രൂപയായി നിരക്ക് ഉയര്‍ത്തിയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ ബസ്സുടമകള്‍ സുപ്രീംകോടതിയെ സമീപിച്ച്‌ സ്റ്റേ വാങ്ങിയതോടെയാണ് ഫിറ്റ്നസ് ഫീ ഉയര്‍ത്തിയ നീക്കം മരവിപ്പിച്ചു

കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഉയര്‍ന്ന ഫീസ് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഫീസ് ഉയര്‍ത്തിയത്.

ഫിറ്റ്നസ് ഫീ ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിച്ചാല്‍ ശേഷിക്കുന്ന തുക ബസ്സുടമകള്‍ അടയ്‌ക്കേണ്ടിവരും. ഇതുസംബന്ധിച്ച സത്യവാങ്മൂലം വാങ്ങിച്ചശേഷമാണ് ഇളവ് നല്‍കുന്നത് എന്നും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular