Friday, March 29, 2024
HomeIndiaമോര്‍ബി പാലം തകര്‍ച്ചയെ വിമര്‍ശിച്ചതിന് സാകേത് ഗോഖലെ അറസ്റ്റിലെന്ന് തൃണമൂല്‍: പ്രതികരിക്കാതെ സര്‍ക്കാര്‍

മോര്‍ബി പാലം തകര്‍ച്ചയെ വിമര്‍ശിച്ചതിന് സാകേത് ഗോഖലെ അറസ്റ്റിലെന്ന് തൃണമൂല്‍: പ്രതികരിക്കാതെ സര്‍ക്കാര്‍

ഹമ്മദാബാദ്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലെയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ട്.

രാജസ്ഥാന്‍ വിമാനത്താവളത്തില്‍ നിന്നാണ് സാകേത് ഗോഖലെയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം പി ഡെറിക് ഒബ്രയാന്‍ ട്വീറ്റ് ചെയ്തു.

ബി ജെ പിയുടെ രാഷ്ട്രീയ പകപോക്കല്‍ ആണ് നടക്കുന്നത് എന്നും മോര്‍ബി പാലം തകര്‍ച്ചയെക്കുറിച്ചുള്ള ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ് എന്നുമാണ് ഡെറിക് ഒബ്രയാന്‍ പറയുന്നത്. അതേസമയം സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരോ ബി ജെ പിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ സാകേത് ഗോഖലെയുടെ ഏത് ട്വീറ്റാണ് അറസ്റ്റിന് കാരണം എന്ന് വ്യക്തമല്ല. നേരത്തെ സര്‍ക്കാരിന്റെ വസ്തുതാ പരിശോധന യൂണിറ്റ് അടുത്തിടെ ഗോഖലെയുടെ ട്വീറ്റ് വ്യാജമാണ് എന്ന് പറഞ്ഞിരുന്നു. ‘പ്രധാനമന്ത്രിയുടെ മോര്‍ബി സന്ദര്‍ശനത്തിന് 30 കോടി രൂപ ചിലവായതായി വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തി’ എന്ന ട്വീറ്റായിരുന്നു പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യാജമാണ് എന്ന് പറഞ്ഞത്.

ന്യൂഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് തിങ്കളാഴ്ച രാത്രിയാണ് വിമാനത്തില്‍ സാകേത് ഗോഖലെ എത്തിയിത്. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ഗുജറാത്ത് പൊലീസ് സാകേത് ഗോഖലെയ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഡെറിക് ഒബ്രയാന്‍ പറയുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിക്ക് അമ്മയോട് ഫോണില്‍ സംസാരിക്കാന്‍ പൊലീസ് അനുവദിച്ചു. അവര്‍ തന്നെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയാണെന്നും ഇന്ന് ഉച്ചയോടെ താന്‍ അഹമ്മദാബാദില്‍ എത്തുമെന്നും പറഞ്ഞു. രണ്ട് മിനിറ്റ് ഫോണ്‍ വിളിക്കാന്‍ അനുവദിച്ച ശേഷം പൊലീസ് ഫാണ്‍ പിടിച്ചെടുക്കുകയും ചെയ്തു എന്നും ഡെറിക് ഒബ്രയാന്‍ പറയുന്നു.

ഗുജറാത്തിലെ മോര്‍ബി പട്ടണത്തില്‍ ഒരു തൂക്കുപാലം തകര്‍ന്ന് 130-ലധികം പേര്‍ മരിച്ചിരുന്നു. നവീകരിച്ച്‌ വീണ്ടും തുറന്ന് നാല് ദിവസത്തിന് ശേഷമായിരുന്നു പാലം തകര്‍ന്നത്. ഇത് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം വരുത്തി വെച്ചിരുന്നു. പാലം നവീകരണത്തില്‍ അഴിമതി നടന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം ആരോപണം സംബന്ധിച്ച്‌ തങ്ങള്‍ക്ക് അറിവില്ല എന്നാണ് ജയ്പൂര്‍ എയര്‍പോര്‍ട്ട് പൊലീസ് ഇന്‍ ചാര്‍ജ് ദിഗ്പാല്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular