Thursday, April 25, 2024
HomeKeralaകൊല്ലത്തെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പോലീസ്; മരുമകന്‍ അറസ്റ്റില്‍

കൊല്ലത്തെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പോലീസ്; മരുമകന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ മരുമകന്‍ പിടിയില്‍.

തഴവ സ്വദേശി വിശ്വനാഥന്‍ പിള്ളയെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.

നവംബര്‍ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. തഴവ സ്വദേശിനിയായ രാജമ്മയാണ് മരുമകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മകളെ വിശ്വനാഥന്‍ പിള്ള മര്‍ദ്ദിക്കുന്നത് പതിവാണ്. നവംബര്‍ 20നും വിശ്വനാഥന്‍ പിള്ള മകളെ മര്‍ദ്ദിച്ചു. മകളെ അടിക്കുന്നത് കണ്ട് തടയാന്‍ ഇടയില്‍ കയറിയതാണ് രാജമ്മ. ഇതോടെ വൃദ്ധയേയും ഇയാള്‍ ക്രൂരമായി തല്ലിച്ചതച്ചു. തോളെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ രാജമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസമാണ് വൃദ്ധ മരിച്ചത്.

ഇന്നലെ ഉച്ചയോടെ വിശ്വനാഥന്‍ പിള്ളയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular