Saturday, April 20, 2024
HomeGulfഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി കര്‍മ പുരസ്‌കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക്

ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി കര്‍മ പുരസ്‌കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക്

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയ ലീഡര്‍ കെ. കരുണാകരന്‍ കര്‍മ പുരസ്‌കാരം എന്‍.കെ.

പ്രേമചന്ദ്രന്‍ എം.പിക്ക്. 2023 ജനുവരി 20ന് സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സീനിയര്‍ സ്കൂളില്‍ നടക്കുന്ന ജില്ല മീറ്റില്‍ പുരസ്‌കാരം കൈമാറും.

ഒ.ഐ.സി.സി കുവൈത്ത് നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യും. കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക, ബിസിനസ് മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ഗാനമേള, നാടന്‍പാട്ട്, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറും.

ജില്ല മീറ്റിന്റെ ഫ്ലയര്‍ പ്രകാശനം അബ്ബാസിയ ഒ.ഐ.സി.സി ഓഫിസില്‍ നടന്ന ചടങ്ങില്‍ നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള നിര്‍വഹിച്ചു. ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

നാഷനല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നാടുവിലേമുറി, മനോജ് ചണ്ണപ്പേട്ട, മാത്യു ചെന്നിത്തല, പ്രസിഡന്റ് മനോജ് റോയ്, ബിജി പള്ളിക്കല്‍, ഹരി പത്തിയൂര്‍, ബാബു പനമ്ബള്ളി, വിജോ പി. തോമസ്, സാബു തോമസ്, ജിതിന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ആലപ്പുഴ ജില്ല ട്രഷറര്‍ ഷിബു ചെറിയാന്‍ നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular