Thursday, April 25, 2024
HomeGulfസ്ത്രീ സംരക്ഷണം കുവൈത്തിന്റെ മുന്‍ഗണന വിഷയം

സ്ത്രീ സംരക്ഷണം കുവൈത്തിന്റെ മുന്‍ഗണന വിഷയം

കുവൈത്ത് സിറ്റി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സമൂഹത്തിന് ഗുണകരമല്ലെന്ന് കുവൈത്ത് സാമൂഹിക വികസന മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി മുസല്ലം അല്‍ സുബൈ.

അബൂദബിയില്‍ നടന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ എല്ലാതരം അതിക്രമങ്ങളും ഇല്ലാതാക്കുന്നതിനുള്ള അറബ് പ്രഖ്യാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക വികസനത്തില്‍ സ്ത്രീകള്‍ സുപ്രധാനവും വിശിഷ്ടവുമായ പങ്ക് വഹിക്കുന്നു. കുവൈത്ത് ഭരണഘടന സ്ത്രീകള്‍ക്ക് സാധ്യമായ എല്ലാ പരിചരണവും വാഗ്ദാനം ചെയ്യുന്നു.

സ്ത്രീകളുടെ സംരക്ഷണം കുവൈത്തിന്റെ മുന്‍ഗണനകളില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയമപരവും സാമൂഹികവുമായ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും കുവൈത്ത് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്‌സിന്റെ ആക്ടിങ് സെക്രട്ടറി ജനറല്‍ ഫൗസിയ അല്‍ മുല്‍ഹിം, സാമൂഹിക കാര്യ മന്ത്രാലയത്തിലെ ജുവനൈല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ഡോ. ജസീം അല്‍ ഖന്ദരി എന്നിവരും ഉള്‍പ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular