Tuesday, April 23, 2024
HomeUSAസാമൂഹിക പ്രവര്‍ത്തക ഷീബാ അമീറിന് അമേരിക്കയില്‍ അംഗീകാരം

സാമൂഹിക പ്രവര്‍ത്തക ഷീബാ അമീറിന് അമേരിക്കയില്‍ അംഗീകാരം

കാലിഫോര്‍ണിയ:  കേരളത്തില്‍ തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോലസ് ചാരിറ്റി സംഘടനയുടെ സാരഥി ഷീബാ അമീറിന് അമേരിക്കയില്‍ നിന്നും അംഗീകാരം.

കാന്‍സര്‍ തുടങ്ങി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത മാരക അസുഖങ്ങള്‍ ബാധിച്ച കേരളത്തിലങ്ങോളമുള്ള മൂവായിരിത്തിലേറെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അത്താണിയാണ് സോലസ് ചാരിറ്റി സംഘടന.

Lions Clubs International California District Governor James Varghese recognizing Sheeba Amir  for her outstanding support to underprivileged children with terminal illness.

അമേരിക്കയില്‍ സിലിക്കോണ്‍ വാലി, ടെക്‌സാസ്, വാഷിംഗ്ടണ്‍, ഫ്‌ളോറിഡ തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ സോളസ് ചാരിറ്റി സംഘടനയുടെ ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സിലിക്കന്‍ വാലിയില്‍ ഫണ്ട് സമാഹരണ ബാങ്ക്വറ്റില്‍ പങ്കെടുക്കാനെത്തിയ സോലസിന്റെ സാരഥി ഷീബാ അമീറിന് മലയാളി സംഘടനകള്‍ സ്വീകരണം നല്‍കി.

Silicon Valley Indian Lions Club handing over financial support to SOLACE.

മൂവായിരത്തിലേറെ രോഗബാധിതരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അത്താണിയായി പ്രവര്‍ത്തിക്കുന്ന സംഘടനക്ക് നേതൃത്വം നല്‍കുന്ന ഷീബാ അമീറിന് കാലിഫോര്‍ണിയ സംസ്ഥാന സെനറ്റര്‍ ഡേവിഡ് കോര്‍ട്ടസ് നേരിട്ട് പങ്കെടുത്ത് കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ അംഗീകാരപത്രം ഷീബാ അമീറിന് സമ്മാനിച്ചു.
കാന്‍സര്‍ ബാധിച്ച കേരളത്തിലങ്ങോളമിങ്ങോളമുള്ള  ആയിരക്കണക്കിന് കുട്ടികള്‍ക്കു ആയിരക്കണക്കിന് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന ഷീബാ അമീറിന്റെയും, നൂറുകണക്കിന് വോളണ്ടിയര്‍മാരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ കാലിഫോര്‍ണിയ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വര്‍ഗീസ് സ്വര്‍ണ്ണ മെഡല്‍ നല്‍കി ആദരിയ്ക്കുകയും, സിലിക്കണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബിനെ പ്രതിന്ധീകരിച്ചു ജി.ഗോപകുമാര്‍, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയയെ പ്രതിനിധീകരിച്ച് റെനി പൗലോസ് എന്നിവര്‍ സോലസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തീക സഹായവും നല്‍കി.

Photo Caption:
1:  California State Senator David Cortese giving recognition to Sheeba Amir for her outstanding social work in Kerala supporting over 3000 children with cancer.
English Tag: Scoial worker Sheeba Ameer recognized in America.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular