Friday, March 29, 2024
HomeKeralaപീഡനക്കേസില്‍ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള ലൈംഗിക വീഡിയോകള്‍: ലഹരിക്കൈമാറ്റം നടത്തിയതായും...

പീഡനക്കേസില്‍ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള ലൈംഗിക വീഡിയോകള്‍: ലഹരിക്കൈമാറ്റം നടത്തിയതായും റിപ്പോര്‍ട്ട്

തിരുവനന്തപുരം: പീഡനക്കേസില്‍ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇയാളുടെ ഫോണില്‍ പോലീസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

മൊബൈല്‍ ഫോണ്‍ കൂടുതല്‍ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തരബിരുദമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള്‍ തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: ഡി.വൈ.എഫ്.ഐ. നേതാവ് ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവും പ്രായപൂര്‍ത്തിയാവാത്ത പ്ലസ് ടു വിദ്യാര്‍ഥിയും ഉള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പോക്സോ നിയമപ്രകാരമാണ് പ്രതികളെ മലയിന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തത്.

ഡി.വൈ.എഫ്.ഐ. വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ.ജിനേഷ്(29), തൃശ്ശൂര്‍ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയില്‍ എ.അരുണ്‍(മണികണ്ഠന്‍-27), വിളവൂര്‍ക്കല്‍ തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി(20), ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന പൂഴിക്കുന്ന പൊറ്റവിള വീട്ടില്‍ വിഷ്ണു(23), വിഴവൂര്‍ തോട്ടുവിള ഷാജി ഭവനില്‍ അഭിജിത്ത്(26), മച്ചേല്‍ പ്ലാങ്കോട്ടുമുകള്‍ ലക്ഷ്മിഭവനില്‍ അച്ചു അനന്തു (18) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കുന്ദംകുളം സ്വദേശി സുമേജ് ഒഴികേയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.

രണ്ട് ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. ഇയാള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെയും മറ്റുള്ളവര്‍ക്കു നല്‍കുന്നതിന്റെയും വീഡിയോയും പോലീസിനു ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular