Thursday, April 25, 2024
HomeGulfസഊദി മരുഭൂമിയില്‍ കാണാതായ യുവാവ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് 4 ദിവസത്തെ തിരച്ചിലിനൊടുവില്‍

സഊദി മരുഭൂമിയില്‍ കാണാതായ യുവാവ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് 4 ദിവസത്തെ തിരച്ചിലിനൊടുവില്‍

മ്മാം: സഊദി അറേബ്യയിലെ അല്‍ഹസയ്ക്ക് സമീപം മരുഭൂമിയില്‍ കാണാതായ സഊദി പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി.

സുരക്ഷാ വകുപ്പുകളും സന്നദ്ധപ്രവര്‍ത്തകരും ബന്ധുക്കളും ഉള്‍പെടെ ചേര്‍ന്ന് നടത്തിയ നാല് ദിവസം നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ രണ്ടിനാണ് യുവാവ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നുവെന്നാണ് റിപോര്‍ട്. അതേസമയം ദിവസങ്ങള്‍ക്ക് മുമ്ബ് സഊദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സഊദി പൗരനായ സാലിം അല്‍ ബഖമി എന്ന 60 വയസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജിദ്ദയില്‍ പെയ്ത കനത്ത മഴയിലാണ് ഇയാളെ കാണാതായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular