Wednesday, April 24, 2024
HomeIndiaനോട്ട് നിരോധനം; ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ആര്‍.ബി.ഐക്കും സുപ്രീംകോടതി നിര്‍ദേശം

നോട്ട് നിരോധനം; ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ആര്‍.ബി.ഐക്കും സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാറിനും ആര്‍.ബി.ഐക്കും നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നോട്ടുനിരോധനത്തിന്‍റെ സാധുത ചോദ്യം ചെയ്യുന്ന ഹരജികള്‍ പരിഗണിക്കവെയാണ് രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. രേഖകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എസ്.എ. നസീര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള 58 ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 2016 നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ 1000, 500 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്.

നേരത്ത, നോട്ട് നിരോധനം മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചോയെന്ന് പരിശോധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നടപടി ആര്‍.ബി.ഐ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നോ എന്നതാണ് പരിഗണിക്കുകയെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular