Thursday, April 18, 2024
HomeKeralaഭാര്യയുമായി ചേര്‍ന്ന്ല ക്ഷങ്ങളുടെ വിവാഹതട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഭാര്യയുമായി ചേര്‍ന്ന്ല ക്ഷങ്ങളുടെ വിവാഹതട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പാലക്കാട്: ഭാര്യയുമായി ചേര്‍ന്ന് ലക്ഷങ്ങളുടെ വിവാഹതട്ടിപ്പ് നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.കടമ്ബഴിപ്പുറം സ്വദേശി സരിന്‍ കുമാറിനെയാണ് (38) കോങ്ങാട് പോലീസ് അറസ്റ്റുചെയ്തത്.
വിവാഹവാഗ്ദാനം നല്‍കി പാലക്കാട് സ്വദേശിയില്‍നിന്ന് 42 ലക്ഷം രൂപ സരിനും ഭാര്യയും ചേര്‍ന്ന് തട്ടിയെടുത്തെന്ന പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. അതേസമയം, കേസിലെ ഒന്നാംപ്രതി സരിന്‍ കുമാറിന്റെ ഭാര്യയാണെന്നും ഇവരെക്കുറിച്ച്‌ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു. പുനര്‍വിവാഹത്തിന് പാലക്കാട് സ്വദേശി പത്രപ്പരസ്യം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദമ്ബതിമാര്‍ പാലക്കാട് സ്വദേശിയെ ഫോണില്‍വിളിച്ച്‌ തെറ്റിദ്ധരിപ്പിച്ച്‌ പല തവണയായി 42 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular