Thursday, April 25, 2024
HomeGulfസൂപ്പര്‍ കപ്പിന് ഇന്ന് തുടക്കം

സൂപ്പര്‍ കപ്പിന് ഇന്ന് തുടക്കം

ദുബൈ: പ്രമുഖ ടീമുകള്‍ അണിനിരക്കുന്ന ദുബൈ സൂപ്പര്‍ കപ്പിന്‍റെ ആദ്യ എഡിഷന് വ്യാഴാഴ്ച തുടക്കം. ലിവര്‍പൂള്‍, ആഴ്സനല്‍, എ.സി മിലാന്‍, ഒളിമ്ബിക് ലയോണൈസ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.

ടീമുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തിനിറങ്ങി. ദുബൈ അല്‍ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. ലോകകപ്പില്‍ മത്സരങ്ങളില്ലാത്ത ദിവസങ്ങളിലാണ് സൂപ്പര്‍ കപ്പിലെ പോരാട്ടങ്ങള്‍ നടക്കുക.

ലോകകപ്പില്‍ കളിക്കാത്ത താരങ്ങളാണ് ദുബൈയില്‍ ബൂട്ടുകെട്ടുന്നത്. ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ഉള്‍പ്പെടെയുള്ളവര്‍ എത്തിയിട്ടുണ്ട്. 33 അംഗ ടീമുമായാണ് ലിവര്‍പൂള്‍ എത്തിയിരിക്കുന്നത്. 12 ദിവസം ടീം ദുബൈയിലുണ്ടാകും. മത്സരം എന്നതിലുപരി പ്രീമിയര്‍ ലീഗിന്‍റെ ഇടവേളയില്‍ പരിശീലനം നടത്തുക എന്നതാണ് ടീമിന്‍റെ പ്രധാന ലക്ഷ്യം. ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ എ.എം.എച്ച്‌ സ്പോര്‍ട്സാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്.

ടീമുകള്‍ പരസ്പരം ഏറ്റുമുട്ടി കൂടുതല്‍ പോയന്‍റ് നേടുന്നവരായിരിക്കും വിജയികള്‍. എന്നാല്‍, ലിവര്‍പൂള്‍-ആഴ്സനല്‍ ടീമുകള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നില്ല. എ.സി മിലാനും ലയോണും തമ്മിലും നേരില്‍ കളിക്കുന്നില്ല. വ്യാഴാഴ്ച ഉദ്ഘാടന മത്സരത്തില്‍ ആഴ്സനല്‍ ലയോണിനെ നേരിടും. 11ന് ലിവര്‍പൂള്‍-ലയോണ്‍, 13ന് ആഴ്സനല്‍ -എ.സി മിലാന്‍, 16ന് ലിവര്‍പൂള്‍-എ.സി മിലാന്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular