Thursday, April 25, 2024
HomeKeralaസർക്കാരിനെ വിലയിരുത്തുക പോലീസിന്റെ പ്രവർത്തനത്തിൽ നിന്നെന്ന് മുഖ്യമന്ത്രി

സർക്കാരിനെ വിലയിരുത്തുക പോലീസിന്റെ പ്രവർത്തനത്തിൽ നിന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ ജനം വിലയിരുത്തുക പോലീസിന്റെ പ്രവർത്തനത്തിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 2362 പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈനായായിരുന്നു ചടങ്ങ്.

പോലീസിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നും നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. ആശങ്കയുടെ കാലത്ത് ജനങ്ങൾ പോലീസിൽ നിന്നും ആശ്രയം പ്രതീക്ഷിക്കുന്നുണ്ട്. ഇത് നൽകേണ്ട ഉത്തരവാദിത്വം പോലീസിനുണ്ട്. ഇത് മറന്ന് പ്രവർത്തിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular