Friday, April 26, 2024
HomeEditorialഅമേരിക്കയെ നടുക്കിയ ക്രൂര കൊലപാതകം, 65 വര്‍ഷങ്ങള്‍ക്ക് ശേഷം അജ്ഞാത ബാലനെ തിരിച്ചറിഞ്ഞ് പൊലീസ്

അമേരിക്കയെ നടുക്കിയ ക്രൂര കൊലപാതകം, 65 വര്‍ഷങ്ങള്‍ക്ക് ശേഷം അജ്ഞാത ബാലനെ തിരിച്ചറിഞ്ഞ് പൊലീസ്

ന്യൂയോര്‍ക്ക് : ഒടുവില്‍ നീണ്ട 65 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചോദ്യത്തിന്റെ ഉത്തരം യു.എസിലെ ഫിലാഡെല്‍ഫിയ പൊലീസ് കണ്ടെത്തിയിരിക്കുന്നു.

‘ ബോയ് ഇന്‍ ദ ബോക്സ് ” എന്ന പേരിലറിയപ്പെട്ട ഒരു അജ്ഞാത ബാലനെ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പൊലീസ് തിരിച്ചറിഞ്ഞു. 65 വര്‍ഷം മുമ്ബ് കൊല്ലപ്പെട്ട നിലയില്‍ ഈ കുട്ടിയെ ഒരു പെട്ടിക്കുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഈ കുട്ടിയാരാണെന്നോ എങ്ങനെ കൊല്ലപ്പെട്ടെന്നോ ആരായിരുന്നു അതിന്റെ പിന്നിലെന്നോ നാളിതുവരെ അജ്ഞാതമായിരുന്നു. ഡി.എന്‍.എ പരിശോധനയാണ് ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ഇപ്പോള്‍ പൊലീസിനെ എത്തിച്ചിരിക്കുന്നത്.

ജോസഫ് അഗസ്റ്റസ് സറെല്ലി എന്ന നാലുവയസുകാരനാണിത്. 1953 ജനുവരി 13നായിരുന്നു ജോസഫിന്റെ ജനനം. 1957 ഫെബ്രുവരി 25നായിരുന്നു ഞെട്ടിക്കുന്ന ആ സംഭവം. ജോസഫിന്റെ മൃതദേഹം ഒരു തുണിയില്‍ പൊതിഞ്ഞ് ഒരു പലകപ്പെട്ടിയ്ക്കുള്ളിലാക്കി ആരോ ഫിലാഡെല്‍ഫിയയിലെ ഫോക്സ് ചേസില്‍ റോഡരികില്‍ ഉപേക്ഷിച്ചു.

കുട്ടിയുടെ ചിത്രങ്ങള്‍ സഹിതം പൊലീസ് രാജ്യവ്യാപക അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടിയുടെ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് ആരുമെത്തിയില്ല. സീഡര്‍ബ്രൂക്കിലെ ഐവിഹില്‍ സെമിത്തേരിയില്‍ സംസ്കരിച്ചിരിക്കുന്ന ജോസഫിന്റെ കല്ലറയുടെ മുകളില്‍ പേരിന്റെ സ്ഥാനത്ത് ‘ അമേരിക്കാസ് അണ്‍നോണ്‍ ചൈല്‍ഡ് ” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ശക്തമായ അടിയേറ്റായിരുന്നു ജോസഫിന്റെ മരണം.

ശരീരമാസകലം ചതഞ്ഞ പാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. തലയില്‍ കടുത്ത രക്തസ്രാവവും ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയതിന്റെ പാടുകളും കണ്ടെത്തിയിരുന്നു. പോഷകാഹാര കുറവും കുട്ടിയില്‍ പ്രകടമായിരുന്നു. അതേ സമയം, ജോസഫിന്റെ കുടുംബത്തിന്റെ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ജോസഫിന്റെ മാതാപിതാക്കള്‍ മരിച്ചെന്നും എന്നാല്‍ സഹോദരങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ജോസഫിനെ തിരിച്ചറിഞ്ഞെങ്കിലും ആ പിഞ്ചുബാലനെ ആര് കൊലപ്പെടുത്തി ? എന്തിന് വേണ്ടി ? എന്നീ ചോദ്യങ്ങള്‍ ഇപ്പോഴും പൊലീസിന് മുന്നില്‍ ചുരുളഴിഞ്ഞിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular