Sunday, May 19, 2024
HomeIndiaജെഎന്‍യുവില്‍ സംസ്ഥാനങ്ങളുടെ ചെലവില്‍ പ്രാദേശിക ഭാഷാകേന്ദ്രങ്ങള്‍

ജെഎന്‍യുവില്‍ സംസ്ഥാനങ്ങളുടെ ചെലവില്‍ പ്രാദേശിക ഭാഷാകേന്ദ്രങ്ങള്‍

ല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ ചെലവില്‍ ജെഎന്‍യുവില്‍ (ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി) പ്രാദേശിക ഭാഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍വകലാശാല അനുമതി നല്‍കി.

‘സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ്’ എന്ന വകുപ്പിന് കീഴിലാണ് ഭാഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. സര്‍വകലാശാലയുടെ നിര്‍ദ്ദേശം അംഗീകരിച്ച തമിഴ്നാട് സര്‍ക്കാര്‍ 10 കോടി രൂപ കൈമാറി.

അസം, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ അസമീസ്, കന്നഡ, ഒഡിയ, മറാത്തി തുടങ്ങിയ ഭാഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 10 കോടി രൂപ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം പ്രതികരിച്ചിട്ടില്ല.

രാജ്യത്തിന്‍റെ സാംസ്കാരിക വൈവിധ്യവും പ്രാദേശിക ഭാഷകളും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ഡി. പണ്ഡിറ്റ് പറഞ്ഞു. ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകള്‍ നടത്തും. കൂടാതെ, സംസ്ഥാനങ്ങളുടെ തനതായ കലാസാംസ്കാരിക രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular