ക്രൊയേഷ്യന്‍ പരിശീലകന്‍ ഡാലിച് താന്‍ ടീമിനൊപ്പം തുടരും എന്ന് അറിയിച്ചു. 2024വരെ താന്‍ ക്രൊയേഷ്യന്‍ ടീമിന്റെ പരിശീലകനായി ഉണ്ടാകും എന്ന് അദ്ദേഹം പറയുന്നു.
ഒരുപക്ഷേ ക്രൊയേഷ്യയെ സംബന്ധിച്ചെടുത്തോളം ഇത് ലോകകപ്പിലെ മികച്ച തലമുറയുടെ അവസാനമാകാം, 2026ല്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണേണ്ടതുണ്ട്. ഞങ്ങള്‍ക്ക് ഒരു മികച്ച ടീമുണ്ട്, ഈ തലമുറ അവരുടെ കരിയര്‍ 2024 യൂറോയില്‍ അവസാനിപ്പിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ഡാലിച് പറഞ്ഞു.
ഞാന്‍ ഈ ടീമിനൊപ്പം തുടരും, എന്റെ കരാര്‍ 2024 വരെയാണ്. ഞങ്ങള്‍ക്ക് നേഷന്‍സ് ലീഗും ലോകകപ്പ് യോഗ്യതയും മുന്നില്‍ ഉണ്ട്. ക്രൊയേഷ്യയെ 2024 യൂറോയിലേക്ക് കൊണ്ടുപോകുക എന്നതാണ് എന്റെ പദ്ധതിയും ലക്ഷ്യവും. ഡാലിച് പറഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യ റണ്ണേഴ്സ് അപ്പ് ആയപ്പോഴും ഡാലിച് ആയിരുന്നു കോച്ച്