Thursday, April 25, 2024
HomeCinema'മനസ് ശരിയല്ല, എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെ'; ചെന്നൈയ്ക്കു പോകുകയാണെന്ന് ബാല

‘മനസ് ശരിയല്ല, എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെ’; ചെന്നൈയ്ക്കു പോകുകയാണെന്ന് ബാല

ണ്ണി മുകുന്ദനുമായുള്ള വിവാദങ്ങള്‍ക്കു പിന്നാലെ താന്‍ ചെന്നൈയിലേക്ക് തിരിച്ചുപോവുകയാണ് എന്ന് വ്യക്തമാക്കി നടന്‍ ബാല.

മനസ് ശരിയല്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെയാണ് തോന്നുന്നത് എന്നുമാണ് ബാല പറയുന്നത്. കാശ് തരാന്‍ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കില്‍ താന്‍ കാശ് ചോദിക്കില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.

‘ഞാന്‍ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല. എന്റെ അടുത്ത് കാശ് തരാന്‍ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കില്‍ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച്‌ എന്റെ വീട്ടില്‍ പാതിരാത്രിവന്ന് സംസാരിച്ചവരുടെ ഡയലോഗ് ഒക്കെ എനിക്കറിയാം. എന്നിട്ടും ഈ നിമിഷം വരെ ഒരാള്‍ പോലും എന്നെ വിളിച്ചില്ല. – ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞു.

മനോജ് കെ. ജയന്‍ ചേട്ടന്‍ തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം നല്ല മനുഷ്യനാണ് എന്നുമാണ് ബാല പറയുന്നത്. വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയെന്നും താരം ചോദിച്ചു. ജീവിതത്തില്‍ താന്‍ കഞ്ചാവ് തൊട്ടിട്ടില്ലെന്നും വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുളളതെന്നും ബാല വ്യക്തമാക്കി.

എല്ലാവരും എന്റെ അരികില്‍ വന്ന് പരാതി പറഞ്ഞപ്പോഴാണ് ഞാന്‍ മീഡിയയുടെ മുന്നില്‍ വന്നത്. ഇപ്പോള്‍ അവരെല്ലാം പരാതി പിന്‍വലിച്ചു. അവരാണ് ഇങ്ങോട്ടുവന്നത്. ആദ്യം അത് മനസ്സിലാക്കൂ. ഇനി എത്ര ഒച്ചയില്‍ ഞാന്‍ പറയണം. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവര്‍ത്തിക്കും.-ബാല കൂട്ടിച്ചേര്‍ത്തു. ഉണ്ണി മുകുന്ദന്റെ ഷെഫീഖിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. ഉണ്ണി മുകുന്ദന്‍ പ്രതിഫലം തരാതെ പറ്റിച്ചു എന്ന ആരോപണവുമായി താരം മാധ്യമങ്ങള്‍ക്കു മുന്നിലെത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular