Monday, May 6, 2024
HomeIndiaതെലങ്കാനയില്‍ വീടിന് തീപ്പിടിച്ച്‌ ആറ് മരണം

തെലങ്കാനയില്‍ വീടിന് തീപ്പിടിച്ച്‌ ആറ് മരണം

ഹൈദരാബാദ് | തെലങ്കാനയിലെ മഞ്ചര്യാല ജില്ലയില്‍ ശനിയാഴ്ച വീടിന് തീപ്പിടിച്ച്‌ ഒരു കുടുംബത്തിലെ ആറ് പേര്‍ വെന്തുമരിച്ചു.

വീട്ടുടമ ശിവയ്യ (50), ഭാര്യ പത്മ (45), പത്മയുടെ മൂത്ത സഹോദരിയുടെ മകള്‍ മൗനിക (23), രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്.തെലങ്കാനയിലെ മന്ദമാരി മണ്ഡലത്തിലെ വെങ്കടാപൂരിലെ വീട്ടിലാണ് സംഭവം.

തീ ആളിപ്പടരുന്നത് കണ്ട് അയല്‍വാസികള്‍ ഉടന്‍ തന്നെ നാട്ടുകാരെയും പിന്നീട് പോലീസിനെയും വിവരമറിയിച്ചിരുന്നു. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന ആറംഗങ്ങളാണ് കൊല്ലപ്പെട്ടത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular