സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഇസ്കോയെ ടീമിലെത്തിക്കാനുള്ള നീക്കം വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.റയല്‍ മാഡ്രിഡിലെ ഒമ്ബത് വര്‍ഷത്തെ കരിയറിന് ശേഷം താരം സൗജന്യ ട്രാന്‍സ്ഫറില്‍ വേനല്‍ക്കാലത്ത് സെവിയ്യയില്‍ ചേര്‍ന്നിരുന്നു.പക്ഷെ അവിടെയും താരം തന്‍റെ ഫോമിലേക്ക് ഉയരാന്‍ പാടുപ്പെട്ടു.പുതുതായി നിയമിതനായ വോള്‍വ്സ് മാനേജര്‍ ജൂലെന്‍ ലോപെറ്റെഗുയിക്ക് കീഴില്‍ സേവിയ്യയിലും മാഡ്രിഡ്,സ്പെയിന്‍ ടീമിലും കളിച്ച താരത്തിനെ ഇപ്പോള്‍ പ്രീമിയര്‍ ലീഗിലേക്ക് കൊണ്ട് പോകാന്‍ ഒരുങ്ങുകയാണ് കോച്ച്.

ഇറ്റാലിയന്‍ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം താരം സെവിയ്യ ഫുട്ബോള്‍ ഡയറക്ടര്‍ മോഞ്ചിയുമായി ഇസ്കോയുമായി അത്ര നല്ല ബന്ധത്തില്‍ അല്ല.മുന്‍ റയല്‍ മാഡ്രിഡ് താരത്തെ സൈന്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള മറ്റ് ക്ലബ്ബുകളില്‍ നാപോളി, യുവന്റസ്, ആസ്റ്റണ്‍ വില്ല എന്നിവ ഉള്‍പ്പെടുന്നു, അവര്‍ ഇസ്കോയുടെ നിലവിലെ സാഹചര്യം നിരീക്ഷിച്ചു വരുന്നുണ്ട്.